Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയിൽ മലയാളികൾക്ക് സുവർണാവസരം; 35 ലക്ഷം വരെ ശമ്പളത്തിൽ ജോലി ചെയ്യാം, സർക്കാർ മുഖേന അവസരം

ജർമ്മനിയാണ് ഇപ്പോൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം. യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിച്ചതോടെ വിദേശത്തുള്ളവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ജർമ്മനി. ജോലിക്കും ഉപരിപഠനത്തിനുമായി ഇവിടെയെത്തുന്ന വിദേശീയരിൽ ഇന്ത്യക്കാർ ഒട്ടും കുറവല്ല. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ നിരവധി പേർ ജർമ്മനിയിലേക്ക് പറന്നിട്ടുണ്ടെന്നാണ് കണക്കുകൾ.

മികച്ച ഉപരിപഠന സാധ്യതകൾ മാത്രമല്ല, തൊഴിലവസരങ്ങളും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ. 2025-ഓടെ നഴ്സിങ് മേഖലയിൽ മാത്രം നിരവധി ഒന്നരലക്ഷത്തോളം പേർക്ക് അവസരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ശമ്പളത്തിൽ മലയാളികൾ അടക്കം ജർമ്മനിയിൽ നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

germany-1

ഇപ്പോഴിതാ സർക്കാർ മുഖേന ജർമ്മനിയിൽ നഴ്സിങ് മേഖലയിൽ ജോലി ചെയ്യാൻ മലയാളികൾക്ക് അവസരം ഒരുങ്ങുകയാണ്. ഒഡപെക് മുഖേനയാണ് നിയമനം. ബി എസ് സി നഴ്സിങ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ ആവശ്യം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഓഫ്‌ലൈൻ ജർമ്മൻ ഭാഷാ പരിശീലനം (A1 മുതൽ B2 ലെവൽ വരെ) നൽകും. B1 ലെവൽ മുതൽ പ്രതിമാസ സ്റ്റൈപ്പൻഡ് (നിബന്ധനകൾക്ക് വിധേയമായി) 10000 രൂപ ലഭിക്കും.

നഴ്സിങിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പരിചയം എന്നിവയാണ് യോഗ്യത. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 40 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം.

മൂന്ന് വർഷത്തെ കരാർ നിയമനം ആയിരിക്കും. കാലവധി നീട്ടി കിട്ടിയേക്കും. 2400 മുതൽ 4000 യൂറോ (ഇന്ത്യൻ രൂപ 35 ലക്ഷം വരെ) ആയിരിക്കും ശമ്പളം. ആഴ്ചയിൽ 38. 5 മണിക്കൂർ ജോലി ചെയ്യണം. ചില ആശുപത്രികളിൽ 40 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. വിമാനടിക്കറ്റ് ,വിസ എന്നിവ സൗജന്യമായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ പ്രോസസിങ് സൗജന്യമായിരിക്കും. കൂടാതെ ജർമ്മൻ ഗവൺമെൻ്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെൻ്റ് ട്രാൻസലേഷൻ, വെരിഫിക്കേഷൻ, ജർമ്മൻ ജീവിതശൈലിയെ കുറിച്ച് സൗജന്യ പരിശീലനം,
ആദ്യ ശ്രമത്തിൽ തന്നെ B2 ലെവൽ വിജയിക്കുന്നവർക്ക് 400 യൂറോ സമ്മാനം കൂടാതെ ഓറിയൻ്റേഷൻ പരിശീലനവും തുടർന്നുള്ള രണ്ട് വർഷത്തേക്ക് തുടർ പരിചരണവും ലഭിക്കും. മെയ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് : www.odepc.kerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+