Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയിലേക്ക് പറക്കാൻ സുവർണാവസരം; 3.70 ലക്ഷത്തിന് മുകളിൽ ശമ്പളം, ഇപ്പോൾ അപേക്ഷിക്കൂ

ജർമ്മനിയിലേക്ക് നഴ്സിങ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും നിമയനം ലഭിക്കുക.

നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദം ആവശ്യമാമ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. സമീപകാല തൊഴിൽ വിടവ് 1 വർഷത്തിൽ കൂടരുത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. 2400-4000 വരെയാണ് ശമ്പളം. അതായത് ഇന്ത്യൻ രൂപ 3.70 ലക്ഷത്തോളം. മൂന്ന് വർഷത്തെ കരാർ നിയമമായിരിക്കും. ആഴ്ചയിൽ 38.5 മണിക്കൂറോളം ജോലി ചെയ്യണം. ചില സമയങ്ങളിൽ 40 മണിക്കൂർ വരെ. വിമാന ടിക്കറ്റും വിസയും നൽകും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന വിലാസത്തിൽ അയക്കണം. സബ്ജെക്ട് ലൈനിൽ "B1/B2 നഴ്‌സ് ജർമ്മനിയിലേക്ക്" എന്ന് പ്രതിപാദിക്കണം.

job2

വാക്-ഇ൯-ഇന്റെർവ്യൂ

എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക്-ഇ൯-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്സ‌ിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്‌സിംഗ് യോഗ്യത നേടിയവരായിരിക്കണം. അവരുടെ അഭാവത്തിൽ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്സ‌ിംഗ് യോഗ്യത നേടിയവരേയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കെഎ൯എംസി രജിസ്ട്രേഷ൯) നിർബന്ധമാണ്. അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം രാവിലെ 11 ന് എറണാകുളം സർക്കാർ നഴ്സ‌ിംഗ് കോളേജിൽ ഹാജരാകണം. പ്രതിമാസ സ്‌റ്റൈപൻഡ് - 25000/- രൂപ. ഒഴിവുകളുടെ എണ്ണം ഏഴ്.

അപ്രന്റ്ിസ് നഴ്‌സ് പദ്ധതി അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റ് നൂതന പദ്ധതിയായ അപ്രന്റ്ീസ് നഴ്‌സ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജനറല്‍/ജില്ല/താലൂക്ക്/ഹെഡ് ക്വാര്‍ട്ടേഴ്‌സ്/എഫ്എച്ച്‌സി ആശുപത്രികളില്‍ ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുളളവരെ പരിശീലനത്തിനായി നിയോഗിക്കുന്നു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനറല്‍/ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. ഓണറേറിയം ബിഎസ്‌സി നഴ്‌സിംഗ് 18,000 (പ്രതിമാസം) ജനറല്‍ 15,000 (പ്രതിമാസം) നിശ്ചിത യോഗ്യതയുളളവര്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം സെപ്തംബര്‍ 13-ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04842422256.

ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

എറണാകുളം മരട് മാങ്കായി സ്‌ക്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഗവ ഐടിഐയില്‍ എല്‍.സി./ആംഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിനു റിസര്‍വ് ചെയ്ത ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മേല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷകര്‍ ഇല്ലാത്ത പക്ഷം മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി നേടിയശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13-ന് രാവിലെ 10.30 ന് മരട് ഗവ.ഐടിഐയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2700142.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+