Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയില്‍ മികച്ച ശമ്പളത്തില്‍ ജോലി നേടാം: കെയർഗിവർമാർക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുള്ള വിവിധ റിക്രൂട്ട്മെന്റ്, നൈപുണ്യ വികസനം, പരസ്പര സഹകരണം എന്നിവ ചർച്ച ചെയ്യുന്നതിനായുള്ള ബന്ധപ്പെട്ട ഏജൻസികളുടെ ത്രിദിന സംയുക്ത സമ്മേളനം തിരുവനന്തപുരത്തു ചേര്‍ന്നു. ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് യോഗം ചേർന്നത്. നോര്‍ക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻ്റ് ഏജൻസി (Bundesagentur für Arbeit), ജർമ്മൻ ഏജൻസി ഫോർ ഇൻ്റർനാഷണൽ കോഓപ്പറേഷൻ (Deutsche Gesellschaft für Internationale Zusammenarbeit-GIZ) എന്നിവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.

നോര്‍ക്ക റൂട്ട്സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻ്റ് ഏജൻസിയില്‍ നിന്നും ഇൻ്റർനാഷണൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ വിൽഹെം, ജർമനിയിലെ ഇന്റർനാഷണൽ സർവീസ് ഡിവിഷൻ മേധാവി തോഴ്റ്റെൻ റോൾസ്മിയർ GIZ നെ പ്രതിനിധീകരിച്ച് സുനീഷ് ചന്ദ്രന്‍, ലിജു ജോര്‍ജ്ജ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

germanyjob-

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്നിങ് റിക്രൂട്ട്മെന്റിനായുളള ട്രിപ്പില്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതികളുടെ വിപുലീകരണവും നിലവിലെ റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനുളള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. പ്രതിവര്‍ഷം 1000 റിക്രൂട്ട്മെന്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്കുളള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ, വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ ജര്‍മ്മന്‍ഭാഷയില്‍ ട്രാന്‍സിലേറ്റ് ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വർക്ക് പെർമിറ്റ് പ്രക്രിയ കൂടുതൽ ഡിജിറ്റലാക്കും. ജര്‍മ്മനിയില്‍ നഴ്സിങ് പഠനം പൂര്‍ത്തിയായവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നിതിനായുളള അംഗീകാരം ലഭ്യമാക്കാന്‍ ശ്രമിക്കും.

കെയർഗിവര്‍മാര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. ആരോഗ്യമേഖലയ്ക്കു പുറമേ സ്കില്‍ഡ് ആന്റ് സെമിസ്കില്‍ഡ് ജീവനക്കാരുടെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ കണ്ടെത്താനും ജോയിന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെഡൽ റിപ്പബ്ലിക്ക് ഓഫ് ജർമനി കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, ജർമനിയിലെ ഇന്റർനാഷണൽ സർവീസ് ഡിവിഷൻ മേധാവി തോഴ്റ്റെൻ റോൾസ്മിയർ, ഇൻ്റർനാഷണൽ ആൻഡ് സ്പെഷ്യലൈസ്ഡ് സർവീസസ് (ZAV) പ്രതിനിധി ഫാബ്ലാൻ വുൾഫ്, ട്രിപ്പിൾ വിൻ പ്രോഗ്രാം ഡയറക്ടർ ബിജോൺ ഗ്രുബർ എന്നിവരും കേരളത്തിലെ ആരോഗ്യമേഖലയെ പ്രതിനിധീകരിച്ച് പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നും 250 നഴ്സുമാർ ജർമനിയിൽ എത്തിയതിൻ്റെ ആഘോഷവും സംഘടിപ്പിച്ചു. ആഘോഷചടങ്ങില്‍ ലോകകേരള സഭ ഡയറക്ടര്‍ ഡോ.കെ വാസുകിയും പങ്കെടുത്തു. സമ്മേളനത്തില്‍ വിവിധ വിഷയങ്ങളും ചര്‍ച്ചചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+