Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയിൽ നഴ്സ് ആകാം; നിരവധി ഒഴിവുകൾ...3 ലക്ഷം വരെ ശമ്പളം നേടാം, ഇപ്പോൾ അപേക്ഷിക്കൂ

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കാണുന്നവരാണോ? എന്നാൽ ഇതാ ഒഡപെക് നിങ്ങൾക്ക് അവസരം ഒരുക്കുന്നു. ജർമ്മനയിലാണ് ഒഴിവുകൾ. നഴ്സിംഗ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. നഴ്സിംഗ് ബിരുദമുള്ള ജർമ്മൻ ഭാഷയുടെ ബി1/ബ2 ലെവൽ സർട്ടിഫിക്കേഷനുള്ളവർക്ക് അപേക്ഷിക്കാം.വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും പ്ലേസ്മെന്റ് ലഭിക്കുക. വിശദമായി അറിയാം

യോഗ്യത ഇതാണ്

ഡിഗ്രിയിൽ ബിരുദം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (സമീപകാല തൊഴിൽ വിടവ് 1 വർഷത്തിൽ കൂടുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല). ജർമൻ ഭാഷ ബി1/ബ2 ലെവൽ സർട്ടിഫിക്കേഷൻ ആവശ്യമാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.

jobgermany

ശമ്പളവും മറ്റ് നിബന്ധനകളും അറിയാം

നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2400-4000 യൂറോ വരെ (2,13,844-3,74,228 ലക്ഷം ഇന്ത്യൻ രൂപ). മൂന്ന് വർഷത്തേക്ക് കരാർ നിയമനം ആയിരിക്കും. ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിമാനടിക്കറ്റും വിസയും തൊഴിലുടമ നൽകും.

മറ്റ് ആകർഷണങ്ങൾ (നിബന്ധനകൾ ബാധകം)

ബി2 ലെവൽ ജർമ്മൻ ഭാഷ പാസാകുന്നതിനുള്ള സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം. വിസ നടപടികളും സൗജന്യമായിരിക്കും. കൂടാതെ
ജർമ്മൻ ഗവൺമെന്റ് അതോറിറ്റിയുടെ ഡോക്യുമെൻ്റ് പരിഭാഷയും പരിശോധനയും സൗജന്യമായിരിക്കും. ജർമ്മൻ ജീവിതശൈലിയെ കുറിച്ചുള്ള സൗജന്യ പരിശീലനവും ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷ സർട്ടിഫിക്കറ്റ് എന്നിവ ഒഡപെകിന്റെ [email protected] എന്ന മേൽവിലാസത്തിലേക്ക് അയക്കണം. സബ്ജക്ട് ലൈനിൽ ബിഎസ്സി നഴ്സ് ടു ജർമ്മനി എന്ന് പ്രത്യേകം പ്രതിപാദിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക തൊഴിൽ നേടാം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുകൾ

മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനം. ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും നടക്കും. പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 നാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോൺ 0471 2528855, 2528055.

വയനാട് മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ

വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും.

പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ‌ നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+