ജർമ്മനിയിലേക്ക് 250 നഴ്സുമാർക്ക് അവസരം; സൗജന്യ ബിടു പരിശീലനവും
കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസും (DeFa-Deutsche Fachkräfteagentur für Gesundheits- und Pflegeberufe) തമ്മിലാണ് ധാരണാപത്രം.
നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും DeFa-യ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് (Anja Elisabeth Wiesen) ധാരണാപത്രം കൈമാറിയത്. ഇന്ത്യയില്‍ നിന്നുളള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷാ യോഗ്യതയായ ബീ-ടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും. ഇതോടൊപ്പം നഴ്സിംങ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനവും നല്‍കും. ഇത് ജര്‍മ്മനിയിലെത്തിയശേഷമുളള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ DeFa ഇന്ത്യ & സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ അനൂപ് അച്യുതന്‍, DeFa പ്രതിനിധികളായ ലുവാന ക്രാമര്‍, എഡ്ന മുലിറോ, ബിന്ദു പ്രശാന്ത്, സന്ധ്യ എന്നിവരും നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ സാനു കുമാര്‍ എസ്, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. നിലവില്‍ ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി, ജർമൻ സര്‍ക്കാറിന്റെ "ഹാൻഡ് ഇൻ ഹാൻഡ്" ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റുകള്‍ക്ക് പുറമേയാണ് DeFa യുമായുളള ധാരണ.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത. ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.
പാരാ ലീഗൽ വോളണ്ടിയർ നിയമനം
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളണ്ടീർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് 5ന് മുമ്പ് അതത് നിയമ സേവന സ്ഥാപനങ്ങളിലും (തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് നിയമ താലൂക്ക് ആസ്ഥാനത്തെ സേവന സമിതികളിലും സമർപ്പിക്കണം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും വേണ്ടി തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (TDLSA) താലൂക്ക് ആസ്ഥാനത്തെ താലൂക്ക് നിയമ സേവന സമിതികളിലും ബന്ധപെടുക. കൂടുതൽവിവരങ്ങൾക്ക്: 0471-2575013, 2467700.
വെറ്ററിനറി സര്‍ജനന്‍ നിയമനം
മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ സര്‍ജറിയില്‍ എം വി എസ് സി യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. 61,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവര്‍ പൂര്‍ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 273491
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ സീനിയര്‍ മാനേജര്‍ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം! -
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര?












Click it and Unblock the Notifications