Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയിൽ ജോലി വേണോ? ഇതാ മലയാളികൾക്ക് സുവർണാവസരം; ഇപ്പോൾ അപേക്ഷിച്ചില്ലെങ്കിൽ നഷ്ടം

വിദേശ ജോലി വേണമെന്ന ആഗ്രഹം ഉള്ളവരാണെങ്കിൽ ഇതാ നിങ്ങൾക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. ജർമ്മനിയിൽ നഴ്സുമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോർക്കയുടെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായാണ് നിയമനം നടക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത , അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങളെ കുറിച്ച് വിശദമായി അറിയാം

ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുളള നഴ്സ് തസ്തികയിലേയ്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് നേരത്തേ തന്നെ നോർക്ക അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷനാണ് ഇപ്പോൾ അവസരം ഒരുങ്ങിയിരിക്കുന്നത്. താത്പര്യമുള്ളവർ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ അല്ലെങ്കിൽ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബര്‍ നേ നേരിട്ടെത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രാവിലെ 10 ഓടെ തന്നെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങും.

job2

യോഗ്യത എന്താണെന്ന് നോക്കാം- നഴ്സിങ്/ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി വി, പാസ്പോർട്ട്, ജര്‍മ്മന്‍ ഭാഷാ യോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കും. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമ്മൻ ഭാഷയില്‍ ബി 1, ബി 2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ഉണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 38 വയസാണ്.

അഭിമുഖം- തിരുവന്തപുരത്ത് നവംബര്‍ 13 മുതല്‍ 21 വരെയാണ് അഭിമുഖം നടക്കുക.. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org

ഫോൺ- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+