ജർമ്മനിയില്‍ ജോലി നേടാന്‍ ഇതാ സർക്കാർ വഴി സുവർണ്ണാവസരം: ശമ്പളം 3 ലക്ഷം വരെ, ഉടന്‍ അപേക്ഷിക്കാം
കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് വഴി ജർമ്മനിയിലേക്ക് റിക്രൂട്ട്മെന്റ്. നഴ്സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം. ബിഎസ്‌സി നഴ്‌സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17-ന് നടത്തുന്ന അഭിമുഖവും റിക്രൂട്ട്മെന്റും പൂർണ്ണമായും സൗജന്യമായിരിക്കും. അതിന് പുറമെ തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം നൽകും.
ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും പ്ലെയ്‌സ്‌മെൻ്റ്. മിക്ക സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ ഈ പൈലറ്റ് പ്രോജക്റ്റ് ജർമ്മൻ ഗവൺമെൻ്റിന് കീഴിലുള്ള വകുപ്പിൻ്റെയും സ്ഥാപനത്തിൻ്റെയും മേൽനോട്ടത്തിലാണ് നടക്കുന്നത്.

നഴ്‌സിംഗിൽ ബിരുദം അല്ലെങ്കിൽ ബേസിക് ബിഎസ്‌സി നഴ്‌സിംഗിൽ ബിരുദം ഉള്ളവർക്ക് അപേകിക്ഷാം. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായപരിധി 40 ല്‍ താഴെയായിരിക്കണം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ODEPC-യുടെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നടത്തുന്ന ജർമ്മൻ ഭാഷയിൽ സൗജന്യ ഓഫ്‌ലൈൻ പരിശീലനം നേടേണ്ടതുണ്ട്.ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2024 ഫെബ്രുവരി 14-നോ അതിനുമുമ്പോ [email protected] എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക. കൂടാതെ ഒഡെപെക് വെബ്സൈറ്റിലും വിവരങ്ങള്‍ നല്‍കണം.
(രജിസ്‌ട്രേഷന് മുമ്പ് 2500 - 2700 യൂറോയും (ഏകദേശം 2 - 2.2 ലക്ഷം ഇന്ത്യന്‍ രൂപ), രജിസ്‌ട്രേഷന് ശേഷം 3500-4000 യൂറോ (2.8 - 3.2 ലക്ഷം ഇന്ത്യന്‍)യുമായിരിക്കം ശമ്പളം. മൂന്ന് വർഷത്തേക്കാണ് കരാറെങ്കിലും നീട്ടി നല്‍കുന്നതായിരിക്കും. ആഴ്ചയിൽ 38.5 മണിക്കൂറായിരിക്കും ജോലി. ചില ആശുപത്രികൾ ആഴ്ചയിൽ 40 മണിക്കൂർ ജോലി ആവശ്യപ്പെടുന്നുണ്ട്.
ഇൻഷുറൻസ് തുക ശമ്പളത്തിൽ നിന്ന് പിടിക്കും. വിമാന ടിക്കറ്റ് സൌജന്യമായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ലീവ്. വർഷത്തില്‍ ഒരു മാസത്തെ സാലറി എക്സ്ട്രാ അലവന്‍സായി അനുവദിക്കും. വിസ പ്രൊസസിങ്, ജർമ്മൻ ഗവൺമെൻ്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെൻ്റ് പരിഭാഷയും പരിശോധനയും ജർമ്മൻ ജീവിതശൈലിയുടെ സൗജന്യ പരിശീലനവും ലഭിക്കും.
അതേസമയം, ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് വിദഗ്ധനായ ദോശ മേക്കറേയും ആവശ്യമുണ്ട്. അതായത് നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർ ഒമാനിലെ പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടലില്‍ വ്യത്യസ്ത തരം ദോശകൾ, ഇഡ്‌ലി, വട, സമൂസ എന്നിവയും സമാന ഇനങ്ങളും ഉണ്ടാക്കേണ്ടി വരും. 140 മുതല്‍ 150 വരെ ഒമാന്‍ റിയാലാണ് ശമ്പളം. അതായത് 30000 മുതല്‍ 32000 വരെ ഇന്ത്യന്‍ രൂപ.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15-നോ അതിനു മുമ്പോ "ദോശ മേക്കർ - ഒമാൻ" എന്ന സബ്‌ജക്‌റ്റ് ലൈനോടുകൂടിയ സിവി, എസ്എസ്എൽസി, പാസ്‌പോർട്ടിൻ്റെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കാം.












Click it and Unblock the Notifications