Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓപ്പർച്യുണിറ്റി കാർഡ്': ജർമ്മനിയിലേക്കുള്ള തൊഴില്‍ കുടിയേറ്റം ഇനി കൂടുതല്‍ എളുപ്പം, യോഗ്യത അറിയാം

ബെർലിന്‍: രൂക്ഷമായ തൊഴില്‍ ക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പുതിയ ഇമിഗ്രേഷൻ നിയമത്തിന് അംഗീകാരം നല്‍കി ജർമ്മന്‍ പാർലമെന്റ്. രാജ്യത്തേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. സഖ്യകക്ഷി സർക്കാറിലെ 388 അംഗങ്ങളും നിയമപരിഷ്കാരത്തെ അനുകൂലിച്ചപ്പോള്‍ പ്രതിപക്ഷ നിരയിലെ 234 പേർ എതിർത്ത് വോട്ട് ചെയ്തു. 31 പേർ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

"ഈ കരട് നിയമം ജർമ്മനിയിൽ അഭിവൃദ്ധി ഉറപ്പാക്കുന്നു," ഗവൺമെന്റിന്റെ പദ്ധതി ചേംബറിൽ അവതരിപ്പിക്കുമ്പോൾ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും പരിഷ്കാരം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ കാര്യക്ഷമമായ പ്രവർത്തിച്ചാല്‍ മാത്രമേ ഇത് നടപ്പിലാവുകയുള്ളുവെന്നും നാന്‍സി ഫൈസർ കൂട്ടിച്ചേർത്തു.

germany-job

"നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവ് ജർമ്മനിയിലെ സാമ്പത്തിക വളർച്ചയിലെ ഏറ്റവും വലിയ തടസ്സങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. എല്ലായിടത്തും വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം ശക്തമാണ്. ആ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പ് ഈ നിയമം" നിയമനിർമ്മാണത്തെ വിശേഷിപ്പിച്ചുകൊണ്ട് നാന്‍സി പറഞ്ഞു.

അതേസമയം പ്രതിപക്ഷമായ സിഡിയുവും സഖ്യകക്ഷികളും നിയമത്തിനെതിരെ രംഗത്തേക്ക് വന്നു. ഇത് അവിദഗ്ധ തൊഴിലാളികൾക്ക് രാജ്യത്തേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാക്കുമെന്നാണ് അവരുടെ വാദം. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയും നിയമത്തെ എതിർത്ത് വോട്ട് ചെയ്തു.

പുതിയ നിയമ പരിഷ്കാരം നടപ്പിലാവുന്നതോടെ അപേക്ഷകരുടെ പ്രൊഫഷണൽ യോഗ്യതകൾ, പ്രായം, ഭാഷാ വൈദഗ്ധ്യം എന്നിവ അനുസരിച്ച് കാനഡ മാതൃകയില്‍ പോയിന്റ് അധിഷ്ഠിത സംവിധാനത്തിലൂടെയായിരിക്കും ഉദ്യോഗാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുക. ഈ വർഷം ആദ്യം, ജർമ്മനിയിലെ പകുതിയിലധികം കമ്പനികളും വിദഗ്ധ തൊഴിലാളികളുടെ അഭാവം മൂലം ഒഴിവുകൾ നികത്താൻ പാടുപെടുകയാണെന്ന് അസോസിയേഷൻ ഓഫ് ജർമ്മൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി റിപ്പോർട്ട് ചെയ്തിരുന്നു.

നിയമനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന കമ്പനികളുടെ അനുപാതം എക്കാലത്തെയും ഉയർന്ന തലത്തിലാണ് ഇപ്പോള്‍. ഡിഐഎച്ച്കെ 22,000 കമ്പനികളിൽ നടത്തിയ സർവേയിൽ 53% ശതമാനത്തിലും നിരവധി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് താമസിക്കുന്ന ജർമ്മനികളല്ലാത്തവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമാണ് പുതിയ നിയമ പരിഷ്കരണവും.

'ഓപ്പർച്യുണിറ്റി കാർഡ്' -ാണ് പരിഷ്കരണത്തിലേ ഏറ്റവും ശ്രദ്ധേയം. മുൻകൂട്ടി നിശ്ചയിച്ച ജോലിയില്ലാത്ത വിദേശികൾക്ക് ഒരു വർഷത്തേക്ക് ജർമ്മനിയിൽ വന്ന് തൊഴിൽ തേടാൻ ഈ കാർഡ് അവസരം നല്‍കുന്നു. ഈ കാർഡിന് യോഗ്യത നേടുന്നതിന്, വ്യക്തികൾക്ക് ഒരു തൊഴിലധിഷ്ഠിത യോഗ്യതയോ യൂണിവേഴ്സിറ്റി ബിരുദമോ ഉണ്ടായിരിക്കണം.

flight-ticket

അപേക്ഷകർക്ക് പോയിന്റുകൾ നേടുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കാർഡ് അനുവദിക്കുക. ഈ മാനദണ്ഡങ്ങളിൽ ജർമ്മൻ കൂടാതെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം, ജർമ്മനിയുമായുള്ള ബന്ധങ്ങൾ, ജർമ്മൻ തൊഴിൽ വിപണിയിൽ ജീവിത പങ്കാളികളെ അനുഗമിക്കാനുള്ള സാധ്യത എന്നിവയും ഉൾപ്പെടാം.

തൊഴിൽ അന്വേഷണം സുഗമമാക്കുന്നതിനു പുറമേ, ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലിയിൽ ഏർപ്പെടാനും പ്രൊബേഷണറി ജോലിയിൽ പങ്കെടുക്കാനുമുള്ള സൗകര്യവും ഈ കാർഡ് നൽകും. നിലവില്‍ ജർമ്മനിയിൽ അംഗീകാരമുള്ള ബിരുദങ്ങൾ ഉണ്ടായിരിക്കണമെന്നതാണ് കുടിയേറ്റത്തിലെ പ്രധാന തടസം. എന്നാല്‍ ഭാവിയിൽ, നൈപുണ്യമുള്ള കുടിയേറ്റക്കാർക്ക് ജർമ്മനിയിൽ അവരുടെ ബിരുദങ്ങൾക്ക് അംഗീകാരം വേണ്ടി വരില്ല.

അതേസമയം രണ്ട് വർഷത്തെ പ്രൊഫഷണൽ അനുഭവവും സ്വന്തം രാജ്യത്ത് അംഗീകാരമുള്ള ബിരുദവും ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. ഇതോടൊപ്പം തന്നെ യൂറോപ്യന്‍ യൂണിയിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഇരട്ട പൗരത്വം സുഗമമാക്കുന്ന ഒരു പുതിയ പൗരത്വ നിയമവും രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+