ജർമ്മനിയിലേക്ക് ഈ വർഷം 1000 പേർക്ക് ജോലി; തള്ളല്ല, തിരഞ്ഞെടുക്കപ്പെട്ട 250 പേരുടെ പട്ടിക ഇതാ..
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ നോർക്ക റൂട്ട്സ് വഴി 1000 പേർക്ക് ഈ വർഷം തന്നെ ജർമ്മനിയില്‍ ജോലി ഉറപ്പാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. 'നോർക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലേക്ക് 1000 പേരുടെ റിക്രൂട്ട്‌മെന്റെന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകും' അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനില്‍ അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ (www.norkaroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നല്‍കിയ 4200 അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയായിരുന്നു അഭിമുഖം. തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി 2 ലെവല്‍ പരിശീലനവും ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ 2 അല്ലെങ്കില്‍ ബി 1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
അതേസമയം, വിദേശത്തൊക്കെ പോകുന്നതിന് മുമ്പ് നാട്ടില്‍ ഒരു താല്‍ക്കാലിക ജോലിക്ക് നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ സർക്കാർ വകുപ്പുകളില്‍ തന്നെ നിരവധി ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഏതാനും ഒഴിവുകള്‍ ചുവടെ ചേർക്കുന്നു.
ക്ലാർക്ക് - വാച്ച്മാൻ
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ http://www.gecbh.ac.in വെബ്സൈറ്റ് മുഖേന ജൂൺ 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in , 0471-2300484.
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ http://www.gecbh.ac.in വെബ്സൈറ്റ് മുഖേന ജൂൺ 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in , 0471-2300484.
കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍ പട്ടികവര്‍ഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം.
കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒരു ഒഴിവ് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലില്‍ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ രണ്ടും ഒഴിവാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഫുഡ് പ്രൊഡക്ഷനില്‍ കെജിസിഇ അഭിലഷണീയം. വാച്ച്മാന്‍- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്.
മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്‌സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താല്‍ക്കാലിക നിയമനം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ പത്തിന് കോഴിക്കോട് ട്രൈബല്‍ ഡെവവലപ്മെന്റ് ഓഫീസില്‍ രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2376364.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications