പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ നഴ്സിങ് പഠനം: പ്രോഗ്രാമിനു തടക്കമായി, എങ്ങനെ പങ്കെടുക്കുമെന്ന് അറിയാം
കേരളത്തില്‍ പ്ലസ്ടൂ (സയന്‍സ്) പഠനത്തിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സിൻ്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തടക്കമായി. കേരളത്തില്‍ നിന്നുളള തൊഴില്‍കുടിയേറ്റത്തില്‍ വലിയ വഴിത്തിരിവാകും പ്രോഗ്രാമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം കരാറില്‍ ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, ജർമ്മന്‍ ഫെഡറൽ എംപ്ലോയ്‌മെൻ്റ് ഏജൻസി ഇൻ്റർനാഷണൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ വിൽഹെമും (Alexander Wilhelm) ഓണ്‍ലൈനായി കാരാറില്‍ ഒപ്പിട്ടു. പദ്ധതിവഴി കേരളത്തില്‍ സയന്‍സ് വിഭാഗത്തില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ജര്‍മ്മനിയില്‍ നഴ്സിങ് ബിരുദ പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ ബി2 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനവുമായി ഇത്തരമൊരു കരാറെന്നും ഈ വര്‍ഷാവസാനത്തോടെ ആദ്യബാച്ചിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിൻ മാതൃകയില്‍ നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രെയിനി പ്രോഗ്രാമും സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍, ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി പ്രതിനിധി ലിജു ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കാനഡ അഭിമുഖം
കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സ് - കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 50 ല്‍ അധികം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ്. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2024 ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. അവധിദിനങ്ങളിലൊഴികെ വൈകുന്നേരം 05 മണിമുതല്‍ രാത്രി 08 മണിവരൊണ് ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കുക.
2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. റിക്രൂട്ട്മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications