Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടൂവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിംഗ് പഠിക്കണോ: ഇതാ 100 പേർക്ക് അവസരം, നോർക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം: ജര്‍മ്മനിയിലെ നഴ്സിംഗ് ഉപരിപഠനത്തക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും ഒരു ബോധവത്ക്കരണം നല്‍കുന്നതിനായി 2023 സെപ്തംബർ 28-ാം ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ രു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 10.00 മണി മുതൽ 1 മണി വരെ യാണ് വര്‍ക്ക്ഷോപ്പ്. ജര്‍മ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മൻ ഏജന്‍സി ഫോര്‍ ഇന്‍റർ നാഷണൽ കോ-ഓപ്പറേഷന്റെയും പിന്തുണയോടെയാണ് പരിപാടി.

ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് വര്‍ക്ക്ഷോപ്പ്. മൈഗ്രേഷൻ സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. നിലവില്‍ ജര്‍മ്മൻ ഭാഷാ പഠിക്കുന്ന (എ1, എ2, ബി1, ബി2) ഹയര്‍സെക്കന്ററി സയന്‍സ് സ്ട്രീം പാസ്സായതോ, പഠനം തുടരുന്നതോആയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.

 germany-job

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക - എന്‍ഐ എഫ് എല്‍ ന്റെ വെബ്സൈറ്റ് (www.nifi.norkaroots.org) സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 26. അപേക്ഷയോടൊപ്പം യോഗ്യത, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് , എന്നിവ അപ്പ്ലോഡ് ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാംഘട്ട അഭിമുഖത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ സെപ്റ്റംബര്‍ 27 വരെയാണ് അഭിമുഖങ്ങള്‍. 300 നഴ്സുമാര്‍ക്കാണ് നിയമന സാധ്യത. ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍ പുരോഗമിക്കുന്നത്. ആദ്യദിനമായ ഇന്ന് (സെപ്റ്റം.20) 60 ഉദ്യോഗാര്‍ത്ഥികളാണ് അഭിമുഖങ്ങള്‍ക്ക് എത്തിയത്. ആകെ അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 540 പേരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+