കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ ജോലി നേടാം; 2 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം
കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ വീണ്ടും ഒഴിവുകൾ. സ്ഥിരനിയമനമാണ്. നേരിട്ടാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31. യോഗ്യത, ശമ്പളം തസ്തിക തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം
മറൈൻ എഞ്ചിനീയർ
ആകെ 5 ഒഴിവുകളാണ് ഉള്ളത്. എസ് ടി-1, എസ് സി-2, യുആർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70000-200000 രൂപയാണ് ശമ്പളം ലഭിക്കുക.

ഉദ്യോഗാർത്ഥികൾ
മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ്, 1958 (1958-ലെ 44) പ്രകാരം അനുവദിച്ചിട്ടുള്ള MOT എംഒടി ഫസ്റ്റ് ക്ലാസ് മോട്ടോർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറൈൻ എഞ്ചിനീയർ ഓഫീസർ ക്ലാസ് I സർട്ടിഫിക്കറ്റ് നേടിയവരായിരിക്കണം..
ചീഫ് എഞ്ചിനീയർ അല്ലെങ്കിൽ സെക്കൻഡ് എഞ്ചിനീയർ ആയി യോഗ്യത നേടിയ ശേഷം വിദേശ കപ്പലിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച്)
ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്.
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
പ്ലാനിങ് രംഗത്തോ, അല്ലെങ്കിൽ ഡാറ്റാ ശേഖരണം , വിശകലനം എന്നിവയിലോ, അതല്ലെങ്കിൽ ഫീൽഡ് സർവേകൾ എന്നിവയിൽ എക്സിക്യൂട്ടീവ് എന്ന നിലയിലുള്ള അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000-160000 രൂപ ശമ്പളം ലഭിക്കും.
പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 70 മാർക്കിനായിരിക്കും പരീക്ഷ. 15 മാർക്ക് പ്രസൻ്റേഷനാണ്. 15 മാർക്കിൻ്റെ അഭിമുഖവും ഉണ്ടാകും. പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്കായിരിക്കും പ്രസൻ്റേഷനിലും അഭിമുഖത്തിലും പങ്കെടുക്കാനാകുക. കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/uploads/tenders_attachments/career_1189_1785473628_711.pdf
താൽക്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വീണ്ടും ജോലി ഒഴിവുകൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിലാണ് അവസരം.അനസ്തേഷ്യ , സർജറി സ്പെഷ്യലിസ്റ് തസ്തികയിലാണ് നിയമനം നടത്തുന്നത്. താൽക്കാലിക നിയമനമാണ്. ആറ് മാസമാണ് നിയമന കാലാവധി.
ആഗസ്റ്റ് 14 രാവിലെ 11ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ചാണ് വാക്ക് ഇൻ ഇൻ്റർവ്യൂ നടക്കുക.രാവിലെ 10.30 മുതൽ 11.50 വരെ ആയിരിക്കും രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടച്. സർക്കാർ പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2754000
മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിയമനം; അഭിമുഖം അഞ്ചിന്
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അവസരം. നൃത്തം, യോഗ, കരാട്ടേ പരിശീലകരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കാണ് അപേക്ഷിക്കാനാകുക. ബാൻഡ് മാസ്റ്റർ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് നടക്കും. പട്ടിക വർഗ വിഭാഗക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അഭിമുഖം നടക്കുന്ന സമയം: കരാട്ടെ പരിശീലക- രാവിലെ 10, ബാൻഡ് മാസ്റ്റർ- 11.30, നൃത്ത പരിശീലക- ഉച്ചകഴിഞ്ഞ് രണ്ട്, യോഗ പരിശീലക- ഉച്ചകഴിഞ്ഞു മൂന്ന്.


Click it and Unblock the Notifications