കേരള ഭവനം ഫൗണ്ടേഷനില്‍ ജോലി നേടാം; ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ അറിയാം
കേരള സർക്കാർ സ്ഥാപനമായ ഭവനം ഫൗണ്ടേഷനിൽ ജോലി നേടാം. ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് താത്കാലിക നിയമനമാണ്.
പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തൊഴിൽ വകുപ്പിന് കീഴിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ബോർഡുകളിൽ നിന്നോ സൂപ്രണ്ട് അല്ലെങ്കിൽ ക്ലർക്ക് തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ദിവസവേതനമായി 800 രൂപ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20. മേൽവിലാസം-ഭവനം ഫൗണ്ടേഷന് കേരള ഓഫീസ്, കുന്നുകുഴി, വഞ്ചിയൂർ പിഒ, തിരുവനന്തപുരം-695035

കുടുംബശ്രീയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവ്
ആലപ്പുഴ: ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ(മാര്‍ക്കറ്റിംഗ്), കൂടാതെ രണ്ടു വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി 2025 മേയ് ഒന്നിന് 30 വയസ്സ് കവിയാന്‍ പാടുള്ളതല്ല.
പ്രതിമാസ ശമ്പളം : 20000/. ഒഴിവുകളുടെ എണ്ണം:ഒന്ന്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യരായവര്‍ വെള്ളപേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡേറ്റാ,
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി മേയ്
21ന് വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍
നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന്
മുകളില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്കുള്ള അപേക്ഷ
എന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : ജില്ലാ മിഷന്‍ കോഡിനേറ്റര്‍,കുടുംബശ്രീ, വലിയകുളം,ആലപ്പുഴ - 688001.
ഫോണ്‍: 0477 2254104
ദിവസവേതന നിയമനം
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ 60 ശതമാനം മർക്കും പ്രവർത്തി പരിചയവുമുള്ളവർക്ക് കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്കും ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് എൻജിനിയറിങ്) തസ്തികയിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 22ന് രാവിലെ 10.30ന് നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.












Click it and Unblock the Notifications