Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർവ്വകലാശാലയിൽ ജോലി നേടാം, 45000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം

കേരള സർവ്വകലാശാലയിൽ നിരവധി ജോലി ഒഴിവുകൾ. എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും അസി പ്രൊഫസറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്. 11 മാസത്തേക്കോ അല്ലെങ്കിൽ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും കരാർ.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അംഗീകൃത വിദേശ സർവകലാശാലയിൽ നിന്നുള്ള തത്തുല്യ ബിരുദവും പരിഗണിക്കും. എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5% മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ദേശീയ യോഗ്യത പരീക്ഷയായ നെറ്റ് നേടിയിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്കും അപേക്ഷിക്കാം.

jobs2-509

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് വയസിളവുണ്ട്. തിരഞ്ഞടുക്കപ്പെടുന്നവർക്ക് 45000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള ഫീസ് 500 രൂപയാണ്. അവസാന തീയതി ഓഗസ്റ്റ് 31 . കൂടുതൽ വിവരങ്ങൾക്ക് www.recruit.keralauniversity.ac.in

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ

എന്യൂമറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയ്ക്കായി (ASUSE) എന്യൂമറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയായിരിക്കും. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദമുള്ളവർക്ക് (സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 35 വയസ്സ് കവിയരുത്. കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത, സർവേ പ്രവർത്തനങ്ങളിലെ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ https://forms.gle/t3PYBhPclTpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി 2026 ഓഗസ്റ്റ് 10-ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 9495842549

സ്റ്റാഫ് നഴ്സ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പ്രതിദിനം സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ജി എൻ എം/ ബി എസ് സി നഴ്സിംഗ്, കെ എൻ സി രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. അപേക്ഷകർക്ക് 01-01-2026 തീയതിയിൽ 18 നും 36 നും മധ്യേ പ്രായമുണ്ടായിരിക്കണം (01-01-1990 നോ അതിനു ശേഷമോ ജനിച്ചവർ).

താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 10 തിങ്കളാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. എഴുത്തുപരീക്ഷ രാവിലെ 11.00-ന് ആരംഭിക്കും.
ഫോൺ: 0484 2754000.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+