Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയിൽ ജോലി നേടാം; ബിരുദക്കാർക്കും പിജിക്കാർക്കും അവസരം

കുടുംബശ്രീയ്ക്ക് കീഴിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർഹെൽപ് ഡസ്കുകളിൽ നിരവധി ഒഴിവുകൾ. ബിരുദക്കാർക്കും ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. കരാർ നിയമനമാണ്. മാർച്ച് 4 വരെയാണ് അപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ അറിയാം

സർവീസ് പ്രൊവൈഡർ-ഇടുക്കി, കാസർഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ ശമ്പളം ലഭിക്കും.

jobsne-

കൗൺസലർ- കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഒഴിവ്. എംഎസ്സി സൈക്കോളജി/എംഎസ് ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിങ്ങിൽ പിജി എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് -https://kcmd.in/

വെറ്ററിനറി സര്‍ജന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വെറ്ററിനറി ഒബസ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ഫോണ്‍: 0477-2252431.

സൈക്ക്യാട്രിക് സോഷ്യൽ വർക്കർ നിയമനം

തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താൽക്കാലിക നിയമനം. മെഡിക്കൽ സൈക്ക്യാട്രിയിൽ എം.ഫിൽ ബിരുദമുള്ള 18-41 പ്രായമുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം 2025 മാർച്ച് ആറിന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0484 2312944

ഫാർമസിസ്റ്റ് നിയമനം

സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം. വിശദവിവരത്തിന് ഫോൺ :9446569997.

ഹയർ സെക്കൻഡറി അധ്യാപക നിയമനം

ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ , സെറിബ്രൽ പൾസി, മസ്‌കുലർ ഡിസ്‌ട്രോഫി, ലെപ്രസി ക്യുവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്വൽ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റിൽ ഇൽനെസ്, മൾട്ടിപ്പിൽ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി. കാർഡും സഹിതം മാർച്ച് 12 നു മുൻപായി നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0484 2312944.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+