Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ കാൻസർ സെന്ററിൽ ജോലി നേടാം; ഫാർമസിസ്റ്റ്, ടെക്നീഷ്യൻ..നിരവധി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിലും (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലും (INSeR) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ഫാർമസിസ്റ്റ്

ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി.ഫാം അല്ലെങ്കിൽ എം.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം.ഫാം യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ പ്രവർത്തിപരിചയവും, ബി.ഫാം യോഗ്യതയുള്ളവർക്ക് രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമാണ് ആവശ്യമായുള്ളത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 36 വയസ്സിൽ താഴെയായിരിക്കണം. ശമ്പളം 20,000 രൂപ.

jobsne-

ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ

ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, ഡി.എം.ആർ.ഐ.ടി (ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോ-ഐസോടോപ്പ് ടെക്നിക്സ്), അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി (BARC/AERB അംഗീകരിച്ചത്) എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്സിൽ താഴെ. 60,000 രൂപ ശമ്പളവും പ്രതിമാസം 25,000 രൂപ പ്രത്യേക അലവൻസും ലഭിക്കും. രണ്ട് വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയമുള്ളവർക്ക് 5,000 രൂപ അധിക അലവൻസും ലഭിക്കും.

ക്ലിനിക്കൽ ഫാർമസിസ്റ്റ്

‌ ഫാം ഡി അല്ലെങ്കിൽ എം.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 200 കിടക്കകളുള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ്/ഫാർമസിസ്റ്റ് ആയി ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. 36 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപയാണ് ശമ്പളം.

ക്ലിനിക്കൽ ലാബ് ടെക്നീഷ്യൻ

ബി.എസ്.സി എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ ലാബ്, ക്ലിനിക്കൽ മൈക്രോബയോളജി ലാബ്, ക്ലിനിക്കൽ റിസർച്ച് ലാബ്, പാത്തോളജി, ബ്ലഡ് ബാങ്ക് അല്ലെങ്കിൽ 200 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലാബ് എന്നിവിടങ്ങളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. യോഗ്യത നേടിയ ശേഷം എം.സി.സി/ആർ.സി.സി/സി.സി.ആർ.സി എന്നിവിടങ്ങളിലെ പരിശീലന കാലയളവ് പ്രവർത്തിപരിചയമായി പരിഗണിക്കും. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിവുണ്ടായിരിക്കണം. പ്രായപരിധി 36 വയസ്സിൽ താഴെ. പ്രതിമാസ ശമ്പളം 23,300 രൂപ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ (INSeR) ലക്ചറർ, അസിസ്റ്റൻ്റ് ലക്ചറർ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലക്ചറർ തസ്തികയിലേക്ക് നഴ്സിംഗിൽ (മെഡിക്കൽ സർജിക്കൽ നഴ്സിംഗ്) മാസ്റ്റർ ബിരുദമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്സിൽ താഴെ. പ്രതിമാസ ശമ്പളം 35,000 രൂപ.

അസിസ്റ്റൻ്റ് ലക്ചറർ തസ്തികയിലേക്ക് ബി.എസ്.സി (എൻ) അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി (എൻ) യോഗ്യതയും ഒരു വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയവും ആവശ്യമാണ്. 36 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 30,000 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://mcconline.in/MCCONLINEAPP/Noti_109.pdf

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടിൽ ഇൻന്റേൺഷിപ്പ്

ഐസിഫോസ്സിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്ന ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ ഇന്റേണുകളായി ബിരുദധാരികളെ നിയമിക്കും. യോഗ്യത : എം.എസ്.സി (സി.എസ്/ഐടി)/എംസിഎ/എംടെക് (സർക്യൂട്ട് ബ്രാഞ്ചസ്)/ എംടെക് (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ്)/എംഎ (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ് / ലിംഗ്യുസ്റ്റിക്സ്) അല്ലെങ്കിൽ ബിടെക്ക് (സർക്യൂട്ട് ബ്രാഞ്ചസ്) / ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം / ബിസിഎ/പിജി (ലിംഗ്യുസ്റ്റിക്സ്). താൽപര്യമുള്ളവർ സെപ്റ്റംബർ 24ന് ഐസിഫോസ്സിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in , 0471 2700012/13/14; 0471 2413013; 9400225962.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+