Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി നേടാം; 55,000 രൂപ ശമ്പളമായി ലഭിക്കും; അപേക്ഷിക്കേണ്ടത് അറിയാം

എറണാകുളം: കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി നേടാൻ ഇതാ അവസരം. അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രേണിക്സ്, മെയിന്റനൻസ് ), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ഫയർ ഓഫീസർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത, പ്രായം, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയനം. 40 മാർക്ക് വീതമുള്ള ഒബ്ജക്റ്റീവ്, സബ്ജക്ടീവ് പരീക്ഷകളായിരിക്കും ഉണ്ടാകുക. രണ്ടാം ഘട്ടത്തിൽ 20 മാർക്കിന്റെ പ്രവൃത്തിപരിചയം സംബന്ധിച്ച് പവർപോയിന്റ് പ്രസന്റേഷനും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ ഫീസ്- 700 രൂപയാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി-ഒക്ടോബർ 30.

കൊച്ചിൻ ഷിപ്പ്യാഡിൽ അപ്രന്റീസ്ഷിപ്പിന് അവസരം

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിൽ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ / വൊക്കേഷണൽ സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

jobsne

ഐടിഐ വിഭാഗക്കാർക്ക് ആകെ 299 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ (മെക്ക്), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), പെയിൻ്റർ (ജനറൽ)/പെയിൻ്റർ (മറൈൻ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്പ് റൈറ്റ് വുഡ്/ കാർപെൻ്റർ / വുഡ് വർക്ക് ടെക്നീഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/ പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്/ റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ തസ്തികയിലാണ് ഒഴിവുകൾ. മാസം 8000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക.

വൊക്കേഷണ്ൽ യോഗ്യതയുള്ള ടെക്നീഷ്യൻ തസ്തികകളിൽ 8 ഒഴിവുകളാണ് ഉള്ളത്.
അക്കൗണ്ടിംഗ് & ടാക്‌സേഷൻ/അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ബേസിക് നഴ്‌സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെൻ്റ്/ ഓഫീസ് ഓപ്പറേഷൻ എക്‌സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക് ടെക്‌നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്റോറന്റ് മാനേജ്‌മെന്റ്/ ക്രാഫ്റ്റ് ബേക്കർ തസ്തികളിലാണ് ഒഴിവ്. 9000 രൂപയായിരിക്കും സ്റ്റൈപ്പന്റ്. അപേക്ഷിക്കാനുള്ള അടിസ്ഥാന പ്രായപരിധി 18 വയസാണ്. കേരളത്തിൽ തന്നെയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾ -https://cochinshipyard.in/Careers

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+