മഹാരാജാസ് കോളേജിൽ ജോലി നേടാം; ഇത് താത്കാലിക ഒഴിവുകൾ..നിഷിലും അവസരം
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് എട്ട്. ലഭിക്കുന്ന അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിനും അഭിരുചി പരീക്ഷക്കും ക്ഷണിക്കും. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ www.maharajas.ac.in വെബ് സൈറ്റില്‍ ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിക്കും.

യോഗ്യത
1) സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
2) ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടാതെ ഫിനാൻസ് ഏർലി ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലേക്ക് യോഗ്യരായവരിൽ നിന്നും അസിസ്റ്റന്റ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ തീയതികൾ, മറ്റു വിശദവിവരങ്ങൾ എന്നിവയ്ക്ക് http://nish.ac.in/others/career സന്ദർശിക്കുക.
സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍
ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ പ്ലസ്ടുവും ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയ ഡി.സി.എ.യും ഉള്ളവരെ പരിഗണിക്കും. ആലപ്പുഴ ജില്ലക്കാർക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. 2025 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. അപേക്ഷ ഓഗസ്റ്റ് 16 ന് വൈകീട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം.












Click it and Unblock the Notifications