Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോയിൽ ജോലി നേടാം; മാസശമ്പളം 2.8 ലക്ഷം രൂപ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

ഉയർന്ന ശമ്പളത്തിൽ മികച്ചൊരു ജോലിയാണോ തേടുന്നത്? എന്നാൽ കൂടുതൽ തിരയേണ്ട ഇതാ ബാംഗ്ലൂർ മെട്രോയിൽ ഉദ്യോഗാർത്ഥികളെ തേടുകയാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ (ട്രാക്ഷൻ), എക്‌സിക്യൂട്ടീവ് ഡയറക്ടർ (സിസ്റ്റംസ്), ചീഫ് എഞ്ചിനീയർ (റോളിംഗ് സ്റ്റോക്ക്), ചീഫ് എഞ്ചിനീയർ (ട്രാക്ഷൻ), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ട്രാക്ഷൻ), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ഇ ആന്റ് എം), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എഎഫ്‌സി), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (കരാർ നിയമനം) എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 13 ഒഴിവുകളാണ് ഉള്ളത്.

bangloremetro

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. ഡെപ്യൂട്ടി ചീഫ് എൻജിനിയർ തസ്തികയിൽ 50 വയസും. എക്സിക്യൂട്ടീവ് ഡയറക്ടർ (ട്രാക്ഷൻ) തസ്തികയിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രിക്കലിൽ ബിഇ അല്ലെങ്കിൽ ബി ടെക് ആണ് യോഗ്യത.

എക്സിക്യൂട്ടീവ് ഡയറക്ടർ (സിസ്റ്റംസ്)- ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ മെക്കാനിക്കൽ എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക്.

ചീഫ് എൻജിനിയർ (റോളിംഗ് സ്റ്റോക്ക്)-ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കൽ ബിടെക്

ചീഫ് എൻജിനിയർ (ട്രാക്ഷൻ)-ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറങ്ങിൽ ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. പ്രവൃത്തിപരിയം അടക്കമുള്ള വിശദമായ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ വായിക്കാം.

140000 to 281250 രൂപ വരെയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള മാസ ശമ്പളം. 3 വർഷത്തേക്ക് കരാർ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിച്ചേക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമായി നൽകിയിട്ടുണ്ട്.

ഓൺലൈനായി അപേക്ഷിച്ചിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പി ജനറൽ മാനേജർ (എച്ച്ആർ) ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്, 3 ഫ്ലോർ, ബിഎംടിസി കോംപ്ലക്സ് , കെഎച്ച് റോഡ്, ശാന്തിനഗർ, ബെംഗളൂരു 560027 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായോ കൊറിയറായോ അയക്കണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. പോസ്റ്റൽ വഴി അയക്കാനുളഅള തീയതി 22 ഉം. കൂടതൽ വിവരങ്ങൾക്ക് -https://english.bmrc.co.in:8282/English/uploads/career/english//fileuploads/1726850760421$@!!Notification-%20Final%2020.09.2024.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+