മെട്രോയിൽ ജോലി നേടാം; 1..60 ലക്ഷം മാസ ശമ്പളം..ഈ യോഗ്യതയുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം
നോയിഡ മെട്രോ റെയിൽ കോർപറേഷന് കീഴിൽ നിരവധി തസ്തികകളിൽ ഒഴിവ്. 11 ഓളം തസ്തികകളിലാണ് ഒഴിവുകൾ. ഏപ്രിൽ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം
അസിസ്റ്റന്റ് മാനേർജർ (പ്രോപ്പർട്ടി ഡെവലപ്പ്മെന്റ്) ,അസിസ്റ്റന്റ് മാനേജർ ( പ്രോപ്പർട്ടി ബിസിനസ്), അസിസ്റ്റന്റ് മാനേജർ (ഐടി), അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) -നാല് തസ്തികകളിലും ഉയർന്ന പ്രായപരിധി 56 വയസാണ്. 6 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ശമ്പളം -50,000-1,60,000.

സെക്ഷൻ എൻജിനിയർ (സിവിൽ ആന്റ് ട്രാക്ക്), സെക്ഷൻ എഞ്ചിനിയർ (റോളിംഗ് സ്റ്റോക്ക്) , സെക്ഷൻ എൻജിനിയർ (സിഗ്നലിംഗ് ആന്റ് ടെലികോം),
സെക്ഷൻ എൻജിനിയർ (ഇലക്ട്രിക്കൽ)- അപേക്ഷിക്കാനുള്ള
ഉയർന്ന പ്രായപരിധി 56 വയസാണ്. ശമ്പളം 40,000-1,25,000 വരെ. 5 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം.
സെക്ഷൻ എൻജിനിയർ (ഇലക്ട്രിക്കൽ), റെവന്യൂ ഇൻസ്പെക്ടർ, ഫയർ സേഫ്റ്റി ഇൻസ്പെക്ടർ, സീനിയർ സെക്ഷൻ എൻജിനിയർ (പ്രോപ്പർട്ടി ഡെവലപ്മെന്റ്)- ഈ രണ്ട് തസ്തികകളിലും പ്രായപരിധി 56 വയസാണ്. ശമ്പളം 40,000-1,45,000 വരെ. 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
സീനിയർ സെക്ഷൻ ഓഫീസർ-56 വയസാണ് പ്രായപരിധി. ശമ്പളം 46,000-1,45,000 വരെ. 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
കൂടുതൽ വിവരങ്ങൾക്ക് -https://www.nmrcnoida.com/Content/pdf/AdvtFile21032025.pdf
കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ
അക്കൗണ്ടൻ്റ് ഒഴിവ്
ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. ബികോം , ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 നകം പ്രൊജക്ട് മാനേജർ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 21നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം.
സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്ക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രിൽ 24 ന് രാവിലെ 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 202232.
താല്‍ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാലിയേറ്റിവ് നഴ്‌സ് (ഹോമിയോ), സ്‌റ്റോര്‍ അസിസ്റ്റന്റ് (ഹോമിയോ), അറ്റന്‍ഡര്‍ (ഹോമിയോ) എന്നീ തസ്തികകളില്‍ താലികാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204












Click it and Unblock the Notifications