Get Updates
Get notified of breaking news, exclusive insights, and must-see stories!

നബാർഡിൽ ജോലി നേടാം; 85 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഡൽഹി: നബാർഡിൽ ഒഴിവുകൾ. സ്പെഷ്യലിസ്റ്റ്, സീനിയർ ക്ലൈമറ്റ് ഫിനാൻസ് സ്പെഷ്യലിസ്റ്റ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ വിശദാംശങ്ങൾ അറിയാം

സീനിയർ ക്ലൈമറ്റ് ഫിനാൻസ് സ്പെഷ്യലിസ്റ്റ്- 1 ഒഴിവ് .അപേക്ഷിക്കാനുള്ള പ്രായപരിധി-35-55

ob2-

യോഗ്യത-ഫിനാൻസിൽ ബിരുദാനന്തര ബിരുദം/ ഫിനാൻഷ്യൽ മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ തത്തുല്യം

കുറഞ്ഞത് 10-15 വർഷത്തെ പ്രൊഫഷണൽ പരിചയം ഉണ്ടായിരിക്കണം. കൂടാതെ വലി അഗ്രി ഇൻഫ്രാസ്ട്രെക്ചർ പ്രൊജക്ടുകളിൽ 5-8 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.

ക്ലൈമറ്റ് പ്രൂഫിങ്/റിന്യൂവബിൾ എനർജി പ്രൊജക്ട്സ് എന്നിവയിൽ അനുഭവ പരിചയം ഉള്ളത് അഭികാമ്യം.

വലിയ ഫിനാൻഷ്യൽ പ്രൊജക്ടിലുള്ള പ്രവൃത്തിപരിചയം .

കാലാവസ്ഥ വ്യതിയാനം, ക്ലൈമറ്റ് റിസ്ക് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലുള്ള അറിവ്.

ശമ്പളം

45 മുതൽ 48 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും

ചീഫ് ഫിനാൻഷ്യൽ ഓഫീസർ തസ്തികകളിലേക്ക് ഒരോ ഒഴിവപകൾ വീതമാണ് ഉള്ളത്.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ

ചർച്ചട്ട് അക്കൗണ്ട് ആയിരിക്കണം. എഫ്ആർഎം അല്ലെങ്കിൽ സിഎഫ്എ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. സിഎഐഐബി, എംബിഎ ഫിനാൻസ് എന്നിവയുള്ളവർക്ക് മുൻഗണന.

ബാങ്കുകൾ/വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ എഫ്ഐകൾ/ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ടിംഗ്, ടാക്സേഷൻ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ അനുഭവ പരിചയം വേണം. ഇതിൽ തന്നെ 10 വർഷം ബാങ്കുകളിലേ എഫ്ഐകളിലോ വേണം( ഇതിൽ 5 വർഷം സീനിയർ മാനേജ്മെന്റ് ലെവലിൽ ഉള്ളതായിരിക്കണം.

ശമ്പളം-75 ലക്ഷം മുതൽ 85 ലക്ഷം വരെ.

രണ്ട് വർഷത്തേക്ക് കരാർ നിയമനം ആയിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 3 വർഷത്തേക്ക് കാലാവധി നീട്ടി നൽകും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമം. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിക്കും. നബാർഡിന്റെ വെബ്സൈറ്റിലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കരിയർ നോട്ടീസസിന് കീഴിൽ അപ്ലൈ ഓൺലൈൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാം. അപേക്ഷയ്ക്ക് ഫീസ് നൽകണം. 850 രൂപയാണ് ഫീസ്. എസ് സി /എസ് ടി /പി ഡബ്ല്യു ബി ഡി വിഭാഗങ്ങളിൽ ഉള്ളവർക്ക് 150 രൂപയാണ് ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 18 ആണ്. വിജ്ഞാപനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+