ജിഐഎസ് സ്പെഷ്യലിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ; തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ [email protected], [email protected] എന്ന ഇ-മെയിലിലോ അയയ്ക്കണം.''
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24, ഫോൺ: 04872-328258.

താൽക്കാലികമായി നിയമിക്കുന്നു
തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 21ന് വൈകിട്ട് 5 മണിക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. ഡിസംബർ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഹാജരാക്കേണ്ട രേഖകൾ : ടിസിഎംസി രജി.സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്
അപേക്ഷ ക്ഷണിച്ചു
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗ്യരായ ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഡിസംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആശുപ്രതി ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾക്കൊപ്പം അപേക്ഷ സമർപ്പിക്കണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസിന് താഴെ. ഫോൺ: 0480- 2751232
സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ഡിഡിയുജികെവൈ പദ്ധതിയില്‍ ''പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി ഓപറേറ്റര്‍' കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രായം 18 നും 35 നും മദ്ധ്യേ. വിദ്യാഭ്യാസയോഗ്യത :പ്ലസ്ടു, ഐടിഐ / ഡിപ്ലോമ. പഠനം താമസം പഠനോപകരണങ്ങള്‍ യൂണിഫോം എന്നിവ സൗജന്യം. പരിശീലന ശേഷം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് നല്‍കും. മതന്യൂനപക്ഷങ്ങള്‍ക്കും എസ്സി/ എസ്ടി വിഭാഗത്തിന് മുന്‍ഗണന. ഫോണ്‍- 9605051358, 9562375759.












Click it and Unblock the Notifications