Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിച്ചു, വായ്പയും കൂടി: 350 ഗോൾഡ് അപ്രൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ബാങ്ക്

തിരുവനന്തപുരം: കേരള ബാങ്ക് വിവിധ ശാഖകളിലെ ഗോൾഡ് അപ്രൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽക്കാലിക ഒഴിവുകളിലേക്ക് കമ്മിഷൻ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. മലപ്പുറം ജില്ലയിലെ ശാഖകൾ ഒഴികെ, സംസ്ഥാനത്തുടനീളം ഏകദേശം 350 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയത് ഒക്ടോബർ 4 ആണ്.

സ്വർണത്തിന്റെ മാറ്റ് (പ്യൂരിറ്റി) പരിശോധിക്കുന്നതിന് അംഗീകൃത സ്ഥാപനമോ ഏജൻസിയോ നൽകിയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ, ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം ആവശ്യമാണ്. കൂടാതെ, സ്വർണ പണിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. പ്രായപരിധി 20 മുതൽ 60 വയസ്സ് വരെയാണ്.

gold-demand-

നിയമനം ഇന്റർവ്യൂ, പ്രായോഗിക പരിജ്ഞാന പരിശോധന, പൊലീസ് വെരിഫിക്കേഷൻ/ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാങ്ക് നിശ്ചയിക്കുന്ന സെക്യൂരിറ്റി തുക, ഇൻഡെമിനിറ്റി ബോണ്ട്, ബാങ്കിന് സ്വീകാര്യമായ രണ്ട് വ്യക്തികളുടെ ജാമ്യം എന്നിവ നിയമന സമയത്ത് നൽകേണ്ടതാണ്.

ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവർ ആ ജില്ലയിലെ കേരള ബാങ്കിന്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഒരു വ്യക്തിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ അനുവാദമില്ല. അപേക്ഷകർ കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിന്റെ റീജണൽ ഓഫീസുകളിലോ ജില്ലാ കേന്ദ്രങ്ങളിലോ സമർപ്പിക്കണം.

അവസാന തീയതി ഒക്ടോബർ 4 (വൈകുന്നേരം 5 മണി വരെ). കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷാ ഫോമിനും കേരള ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralabank.co.in സന്ദർശിക്കുക. ഈ നിയമനം സ്വർണ വായ്പകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബാങ്കിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ്.

ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് സെപ്റ്റംബർ 29 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജിൽ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.sctce.ac.in .

മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി മെഡിസിൻ രാവിലെ 11നും ജനറൽ സർജറി രാവിലെ 11.30നും ജനറൽ മെഡിസിൻ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in ഫോൺ: 0474 2572574, 0474 2572572.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+