എയർ പോർട്ടില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: പരീക്ഷയില്ല, നേരിട്ടുള്ള അഭിമുഖം മാത്രം
ഡല്‍ഹി: നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്
എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ്. റിക്രൂട്ട്‌മെന്റിനായുള്ള വിശദമായ വിജ്ഞാപനം എയർ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ ഓഫീസർ, കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ്, ഡെപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്, ജൂനിയർ ഓഫീസർ ടെക്‌നിക്കൽ തുടങ്ങി മൊത്തം 828 വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ 23 വരെ ഷെഡ്യൂൾ ചെയ്ത വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബിരുദം, എഞ്ചിനീയറിംഗ് ബിരുദം / എം ബി എ, 3 വർഷത്തെ ഡിപ്ലോമ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ അർഹമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജർ റാംപ്/ മെയിന്റനൻസ്-07, ഡ്യൂട്ടി മാനേജർ - റാംപ്-28, ജൂനിയർ ഓഫീസർ ടെക്നിക്കൽ-24, റാംപ് സർവീസ് എക്സിക്യൂട്ടീവ്-138, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-167, ഡ്യൂട്ടി മാനേജർ - പാസഞ്ചർ-19, ഡ്യൂട്ടി ഓഫീസർ - പാസഞ്ചർ-30, ഡ്യൂട്ടി മാനേജർ - കാർഗോ-03, ഡ്യൂട്ടി ഓഫീസർ - കാർഗോ-08, ജൂനിയർ ഓഫീസർ - കാർഗോ-09, സീനിയർ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്-178, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്-217 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യത
ഡെപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 10+2+3 പാറ്റേണിലുള്ള ബിരുദം, 18 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ 18 വർഷത്തെ പ്രവൃത്തിപരിചയത്തോടെ സംസ്ഥാന സർക്കാർ അംഗീകരിച്ച 3 വർഷത്തെ ഡിപ്ലോമ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ
അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം / എംബിഎ, 15 വർഷത്തെ പ്രവൃത്തിപരിചയം.
ഡ്യൂട്ടി മാനേജർ - റാംപ്: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 10+2+3 പാറ്റേണിലുള്ള ബിരുദം. അല്ലെങ്കിൽസംസ്ഥാന സർക്കാർ അംഗീകരിച്ച 3 വർഷത്തെ ഡിപ്ലോമ എഞ്ചിനീയറിംഗ്. 16 വർഷത്തെ പ്രവൃത്തിപരിചയം.
മറ്റ് തസ്തികള്‍ക്കായുള്ള വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പ്രായപരിധി
ഡെപ്യൂട്ടി മാനേജർ റാംപ്/ മെയിന്റനൻസ്-55 വയസ്സ്,
ഡ്യൂട്ടി മാനേജർ - റാംപ്-55 വയസ്സ്, ജൂനിയർ ഓഫീസർ ടെക്നിക്കൽ-ജനറൽ: 28 വയസ്സ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്-ജനറൽ: 28 വയസ്സ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-GEN: 28 വയസ്സ്, ഡ്യൂട്ടി മാനേജർ - പാസഞ്ചർ-55 വയസ്സ്, ഡ്യൂട്ടി ഓഫീസർ - പാസഞ്ചർ-50 വയസ്സ്, ഡ്യൂട്ടി മാനേജർ - കാർഗോ-55 വയസ്സ്, ഡ്യൂട്ടി ഓഫീസർ - കാർഗോ-50 വയസ്സ്, ജൂനിയർ ഓഫീസർ - കാർഗോ-ജനറൽ: 35 വയസ്സ്, സീനിയർ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്-178, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്-ജനറൽ: 35 വയസ്സ്
എങ്ങനെ അപേക്ഷിക്കാം
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ 23 വരെ ഷെഡ്യൂൾ ചെയ്ത വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോർമാറ്റ് അനുസരിച്ച് അപേക്ഷ കൃത്യമായി പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി വേണം എത്താന്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി www.aiasl.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications