Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ ജോലി നേടാൻ സുവർണാവസരം; ഈ യോഗ്യതയുണ്ടോ? എന്നാൽ ഇപ്പോൾ അപേക്ഷിച്ചോളൂ

വിദേശ ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പരാതിയുമായി പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ യാതൊരു തട്ടിപ്പിനും വിധേയരാകാതെ വളരെ എളുപ്പത്തിൽ ഒരു ജോലി നേടിയാലോ? സർക്കാർ സ്ഥാപനമായ നോർക്ക് റൂട്ട്സ് ആണ് അവസരം ഒരുക്കുന്നത്. നഴ്സുമാരുടെ ഒഴിവിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള യോഗ്യത, പ്രവൃത്തിപരിചയം, അവസാന തീയതി എന്നിവയെ കുറിച്ച് വിശദമായി അറിയാം

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി എസ് സി/ പോസ്റ്റ് ബി എസ് സി / എം എസ് സി നഴ്സിങ്ങ് കഴിഞ്ഞ സ്ത്രീകളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. കാത്ത് ലാബ്, സി സി യു, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഐ സി യു, മറ്റേണിറ്റി ജനറൽ, എൻ ഐ സി യു, ഓപറേറ്റിങ് റൂം, പീഡിയാട്രിക് ജനറൽ, പി ഐ സി യു എന്നീ സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകൾ. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. മുൻപ് എസ് എ എം ആറിൽ രജിസ്റ്റർ ചെയ്തവരാകരുത്. നവംബർ 6 ന് വൈകീട്ട് 3 നകം അപേക്ഷിക്കണം. കൊച്ചിയിൽ വെച്ച് നവംബർ 13,14,15 തീയതികളിലാണ് അഭിമുഖം.

saudi-

നേരത്തേ സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് പുരുഷ നഴ്സുമാരുടെ അപേക്ഷയും നോർക്ക ക്ഷണിച്ചിട്ടുണ്ട്. മുസ്ലീം പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ബി എം ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആർ), ഒ ആർ കാർഡിയാക്, ഒ ആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി എസ് സി പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാൻ അവസരം.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് ) യോഗ്യതയും വേണം. ഒക്ടോബര്‍ 24ന് വൈകീട്ട് 5 നകം അപേക്ഷിക്കണം. വിശദമായ സിവി വിദ്യാഭ്യാസ രേഖകൾ, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ഒക്ടോബര്‍ 28 ന് ഓൺലൈനായാണ് അഭിമുഖം നടക്കുക. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+