സൗദിയിൽ ജോലി നേടാൻ സുവർണാവസരം; ഒരു ലക്ഷത്തോളം ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ. സംസ്ഥാന സർക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് ആണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷക്ക തീയതി തുടങ്ങി വിശദ വിവരങ്ങൾ അറിയാം.
സ്ത്രീകൾക്കാണ് അവസരം. ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ പിബിബിഎൻ,എംഎസ്സി നഴ്സിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 35 വയസ്. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ശമ്പളമായി 4110 റിയാൽ (91,533 രൂപ),കൂടാതെ എക്സ്പീരിയൻസ് അലവൻസും ലഭിക്കും.

ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഡിഗ്രി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരചയ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് അപേക്ഷിക്കേണ്ടത്. "Female Nurses to MOH-KSA" എന്ന് സബ്ജക്ട് ലൈൻ കൊടുക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ
പ്രോജക്ട് ഫെല്ലോഷിപ്പ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "Registration of Marayoor Sandal Wood for Geographical Indication Tag" ൽ ഒരു പ്രോജക്ട് ഫെലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 18നു രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വെബ്സൈറ്റ്: www.kfri.res.in .
ഡോക്ടര്‍ നിയമനം
കാവനൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷാ ഫോറം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നിന്നും ലഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 15. അഭിമുഖം ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2959021.
ഹയര്‍ സെക്കൻഡറി ടീച്ചര്‍,ലൈബ്രേറിയന്‍ ഒഴിവ്
പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്, ജൂനിയര്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്, ജൂനിയര്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം .
ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് ലൈബ്രേറിയന്‍ ഒഴിവിലേക്കും അപേക്ഷിക്കാം. കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്ഞാനം അഭികാമ്യം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11 ന് മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447067684












Click it and Unblock the Notifications