വിദേശത്ത് നിന്നും നാട്ടിലെത്തി, ഒരു ജോലിയും സെറ്റാകാതെ ഉഴലുകയാണോ? ഇതാ നിങ്ങള്‍ക്കായി നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: എന്തെങ്കിലും ജോലി ചെയ്ത് നാട്ടില്‍ തന്നെ ജീവിക്കാം എന്ന ഉദ്ദേശത്തോടെ വിദേശത്ത് നിന്നും വിമാനം കയറിയ നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ടാകും. അല്ലെങ്കില്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ വിദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ തന്നെ തുടരുന്നതും നിരവധിയാണ്. പിടിച്ച് നില്‍ക്കാനായി നാട്ടില്‍ തന്നെ പല ജോലികളും നോക്കിയെങ്കിലും ചിലർക്ക് മാത്രമായിരിക്കും അനുയോജ്യമായ ജോലി ലഭിച്ചിരിക്കുക. ഈ സാഹചര്യം മുന്നില്‍ കണ്ട് ഇത്തരത്തില്‍ പ്രയാസം അനുഭിക്കുന്ന പ്രവാസികളെ സഹായിക്കാനായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് മുഖേനെ വിവിധ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍.
കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ 'നെയിം' പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

നോർക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റ് www.norkaroots.org സന്ദർശിച്ച് 2025 ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
രണ്ടുവർഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി 'നെയിം' പദ്ധതിപ്രകാരം നിയമിക്കാനാകും.
പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ ഒഴിവ്
തിരുവനന്തപുരം നഗരസഭയിൽ നിലവിലുള്ള ആന്റി മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്നതിലേക്കായി 18-41 പ്രായപരിധിയിലുള്ള യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ ജനുവരി 30 വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ ചെയ്യണം. എട്ടാം ക്ലാസ് ജയിച്ചിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം.
റീജിയണൽ ഫൈലേറിയ ട്രെയിനിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ആന്റി മൊസ്ക്വിറ്റോ കൺട്രോൾ ട്രെയിനിംഗ് പാസായിരിക്കണം. അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി നടത്തുന്ന ഒരു മാസ ദൈർഘ്യമുള്ള ഹെൽത്ത് സാനിട്ടേഷൻ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര / സംസ്ഥാന / സ്വകാര്യ സ്ഥാപനത്തിൽ നിന്നും രണ്ട് വർഷത്തിൽ കുറയാതെയുള്ള സാനിട്ടേഷൻ വർക്കർ പരിശീലനം നേടിയിരിക്കണം.












Click it and Unblock the Notifications