Get Updates
Get notified of breaking news, exclusive insights, and must-see stories!

താത്കാലികമെങ്കിലും സർക്കാർ ജോലി തന്നെ; 25,000 രൂപ ശമ്പളം കിട്ടും, ഇതാ ഒഴിവുകൾ

ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ, പ്രായപരിധി 40 വയസ് എന്നിവയാണ് യോഗ്യത. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗർഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്സിങ് കോളേജിൽ ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യൂ

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9447389124, 9447270618.

jobsne

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടിഎംഇ) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് നടത്തും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി സെപ്റ്റംബർ 26ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ 25ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് https://forms.gle/8i4gm43JXnmF4gNv9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2332113/ 8304009409.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+