ദുബായില്‍ ഒരു സര്‍ക്കാര്‍ ജോലി; ശമ്പളം ആറ് ലക്ഷം രൂപവരെ, പ്രവാസികള്‍ക്കും അപേക്ഷിക്കാം
ദുബായ്: ദുബായില്‍ സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ, ദുബായ് ഹെല്‍ത്ത്, ടൂറിസം- വകുപ്പ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30000 ദിര്‍ഹം വരെ ( ആറ് ലക്ഷം ) ശമ്പളം ലഭിക്കാവുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യുഎഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.
ദുബായ് ടൂറിസത്തില്‍ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ളവര്‍ക്ക അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലാമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ദുബായ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട് വര്‍ഷം പരിചയസമ്പത്തോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹമില്‍ താഴെ (രണ്ട് ലക്ഷം രൂപ).
ഇതേ ആശുപത്രിയില്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ (ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍) എന്നിവയിലേക്ക് 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അല്‍ ജലീലിയ ചില്‍ഡ്രന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.
ദുബായ് മീഡിയ ഓഫിസില്‍ അറബിക് എഡിറ്ററുടെ ( അറബി ) ഒഴിവിലേക്ക് ജേണലിസം, കമ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10000 ദിര്‍ഹമില്‍ (രണ്ട് ലക്ഷം രൂപ) താഴെ. സീനിയര്‍ എഡിറ്റര്‍ ( അറബി ) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ് വേണ്ടത്. ശമ്പളം 10000 ദിര്‍ഹം - 20000 ദിര്‍ഹം ( രണ്ട് ലക്ഷം രൂപ - നാല് ലക്ഷം രൂപ).

സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരം ആര്യപള്ളം സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നു. പ്ലംബിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ വയര്‍മാന്‍, കാര്‍പ്പെന്ററി, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ളതും മേല്‍ പറഞ്ഞ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവുമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള വനിതകള്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഡിസംബര്‍ 31 നു മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8921697457.
ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു
കണ്ണൂർ പുഴാതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് സീനിയർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബർ 16ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ.
ഡ്രൈവര്‍ നിയമനം
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് (ആരോഗ്യം) ദിവസവേതനത്തിന് രണ്ട് ഡ്രൈവര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ച ഹെവി ഡ്യൂട്ടി ലൈസന്‍സ് (എച്ച്.ഡി.വി) ബാഡ്ജ്, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് പരിഗണിക്കുന്നത്.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 17ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. ഫോണ്‍ 0477- 2251650.












Click it and Unblock the Notifications