സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം; ഇതാണ് ഏറ്റവും നല്ല അവസരം, ഒഴിവുകള്‍ അറിയേണ്ടെ
ഒരു സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാണ് സുവര്‍ണാവസരം. ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട രീതിയും മറ്റ് വിവരങ്ങളും ചുവടെ കൊടുക്കുന്നു. താല്‍പര്യും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ തന്നെ അപേക്ഷിച്ചോളൂ.
ബിഹാര്‍ ടെക്നിക്കല്‍ സര്‍വീസ് കമ്മീഷന്‍
ബിഹാര്‍ ടെക്നിക്കല്‍ സര്‍വീസ് കമ്മീഷന്‍ ( BTSC ) 1,539 ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മെയ് 4 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. btsc.bih.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥി സയന്‍സ് സ്ട്രീമില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷകളില്‍ വിജയിക്കുകയും സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫാര്‍മസിയില്‍ ഡിപ്ലോമ പാസായിരിക്കുകയും വേണം.

എയിംസ് വിളിക്കുന്നു
റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍ ഒഴിവുകള്‍ക്ക് 58 വയസ്സും അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ എന്നിവര്‍ക്ക് 50 വയസ്സുമാണ് പ്രായപരിധി. 91 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മേയ് അഞ്ചിനാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
യുപിഎസ്സി വിളിക്കുന്നു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, റിസര്‍ച്ച് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ മറ്റ് തസ്തികകള്‍ എന്നീ ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. അപേക്ഷാ ഫോമുകള്‍ ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 27 വരെ സൈറ്റില്‍ ലഭ്യമാകും. ആപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28 ആണ്.












Click it and Unblock the Notifications