Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സർക്കാറിന് കീഴില്‍ 1300 ലേറെ ഒഴിവുകള്‍: ശമ്പളം 142400 രൂപവരെ, പത്താംക്ലാസുകാർക്കും അപേക്ഷിക്കാം

കൊച്ചി: നവോദയ വിദ്യാലയ സമിതി (എൻവിഎസ്) വിവിധ അനധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റിനുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. സ്ഥാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, മൊത്തം 1377 ഒഴിവുകൾ നികത്താനാണ് പുതിയ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഉദ്യോഗാർത്ഥികൾക്ക് നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ navodaya.gov.in വഴി 2024 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

2024 മെയ് 4-ന് ആപ്ലിക്കേഷൻ എഡിറ്റ് വിൻഡോയും ക്ലോസ് ചെയ്യുന്നതോടെ, എൻ ടി എ അഡ്മിറ്റ് കാർഡുകൾ ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചേക്കാം. സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് (HQ/RQ കേഡർ), മെസ് ഹെൽപ്പർ, ലാബ് അറ്റൻഡൻ്റ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, വനിതാ സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ/പ്ലംബർ, ലീഗൽ അസിസ്റ്റൻ്റ്, കൂടാതെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.

jobsne

തിരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയില്‍ എവിടേയുമുള്ള നവോദയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യേണ്ടി വരും. തിരഞ്ഞെടുക്കപ്പെടുന്ന തസ്തിക അനുസരിച്ച് 18000 മുതല്‍ 142400 രൂപവരെ ശമ്പളം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ഫിമെയിൽ സ്റ്റാഫ് നഴ്‌സ്: നഴ്‌സിംഗിൽ ബി.എസ്‌സി (ഓണേഴ്‌സ്) അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗിൽ റഗുലർ കോഴ്‌സ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ബിരുദം. ഏതെങ്കിലും സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽ നഴ്‌സ് അല്ലെങ്കിൽ നഴ്‌സ് മിഡ്-വൈഫ് (RN അല്ലെങ്കിൽ RM) ആയി രജിസ്റ്റർ ചെയ്തത്
രണ്ടര വർഷത്തെ പ്രവൃത്തിപരിചയം

അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ: ബാച്ചിലർ ഡിഗ്രി.
സെൻട്രൽ ഗവൺമെൻ്റ്/ഓട്ടോണമസ് എന്നിവയിൽ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ 03 വർഷത്തെ പ്രവർത്തി പരിചയം.

ഓഡിറ്റ് അസിസ്റ്റൻ്റ്: ബി.കോം,അക്കൗണ്ട് വർക്കുകളിൽ 3 വർഷത്തെ പരിചയം

ലീഗൽ അസിസ്റ്റൻ്റ് : നിയമത്തിൽ ബിരുദം. സർക്കാർ വകുപ്പിൽ നിയമപരമായ കേസുകൾ കൈകാര്യം ചെയ്തതിൻ്റെ മൂന്ന് വർഷത്തെ പരിചയം.

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: ഇംഗ്ലീഷ് നിർബന്ധമായും ഹിന്ദിയിൽ ഒരു അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം ഓർ ഇലക്റ്റീവ് വിഷയം. ഹിന്ദി നിർബന്ധമായും ഇംഗ്ലീഷിലുള്ള അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഐച്ഛിക വിഷയമായിരിക്കണം. ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെയുള്ള ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

സ്റ്റെനോഗ്രാഫർ: 12th പാസ്സ്.

കമ്പ്യൂട്ടർ ഓപ്പറേറ്റർ: BCA/B.Sc. (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കില്‍ ബിഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി)

കാറ്ററിംഗ് സൂപ്പർവൈസർ: ഹോട്ടൽ മാനേജ്‌മെൻ്റിൽ ബിരുദം. ഡിഫൻസിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള കാറ്ററിംഗിലെ സർട്ടിഫിക്കറ്റ് (മുൻ സൈനികർക്ക് മാത്രം).

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ]: അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (ക്ലാസ് XII). ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 25 വാക്ക് വേഗത.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ]: അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (ക്ലാസ് XII). ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 25 വാക്ക് വേഗത. അല്ലെങ്കില്‍ സിബിഎസ്ഇ/സ്റ്റേറ്റ് ബോർഡിൽ നിന്ന് സെക്രട്ടേറിയൽ പ്രാക്ടീസുകളോടെ സീനിയർ സെക്കൻഡറിയുടെ +2 ലെവൽ പാസായി കൂടാതെ വൊക്കേഷണൽ വിഷയങ്ങളായി ഓഫീസ് മാനേജ്മെൻ്റ്

ഇലക്ട്രീഷ്യൻ കം പ്ലംബർ: പത്താം ക്ലാസ് പാസ്സ്.
ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) സർട്ടിഫിക്കറ്റ്.
ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ/വയറിംഗ്/പ്ലംബിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

ലാബ് അറ്റൻഡൻ്റ്: പത്താം ക്ലാസ് പാസ്സ് /ലബോറട്ടറി ടെക്നിക്കിൽ ഡിപ്ലോമ 12 ക്ലാസ് സയൻസ് സ്ട്രീമോടുകൂടി

മെസ് ഹെൽപ്പർ: പത്താം ക്ലാസ് പാസ്സ്: ഒരു ഗവൺമെൻ്റിൽ റെസിഡൻഷ്യൽ ഓർഗനൈസേഷൻ്റെ മെസ്/സ്‌കൂൾ മെസ് ജോലി ചെയ്ത് 05 വർഷത്തെ പരിചയം.NVS നിർദ്ദേശിക്കുന്ന നൈപുണ്യ പരീക്ഷയിൽ വിജയിക്കണം

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്: പത്താം ക്ലാസ് പാസ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+