അങ്കണവാടി വര്‍ക്കര്‍ മുതൽ മെക്കാനിക്ക് വരെ നിരവധി ഒഴിവുകൾ;താത്കാലികമെങ്കിലും സർക്കാർ ജോലി
കൊല്ലം: കൊല്ലം ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ മുതൽ മെക്കാനാക്ക് വരെ നിരവധി ഒഴിവുകളാണ് ഉള്ളത്. ജോലി ഒഴിവുകളും അഭിമുഖത്തിന്റെ തീയതിയുമെല്ലാം വിശദമായി അറിയാം
1)ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം.

യോഗ്യത: ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
മെക്കാനിക് ഓട്ടോ ബോഡി
പെയിന്റിങിന് : ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബര്‍ 20ന് രാവിലെ 11നും ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, അഭിമുഖത്തിന് ഒക്ടോബര്‍ 21ന് രാവിലെ 11നും ഹാജരാകണം. ഫോണ്‍ 0474 2712781
2)വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മലിനീകരണനിയന്ത്രണം ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡി സി എ /തത്തുല്ല്യ യോഗ്യത. പ്രായപരിധി : ഒക്‌ടോബര്‍ ഒന്നിന് 26 വയസ് കവിയരുത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 26 രാവിലെ പത്തിന് എത്തണം. ഫോണ്‍ 0474 2762117
അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം
നിലമേല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരം ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 20നകം ഐ സി ഡി എസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും താത്ക്കാലിക സേവനം ചെയ്തവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
വിവരങ്ങള്‍ ഐ സി ഡി എസ് ഓഫീസില്‍ നിന്നും അതത് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474 2424600, 9188959658.












Click it and Unblock the Notifications