10ാം ക്ലാസ് യോഗ്യത ഉണ്ടോ? കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ,1 ലക്ഷത്തിന് മുകളിൽ ശമ്പളം
ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതിയില്‍ നിരവധി അവസരം. 3 റെഗുലര്‍ പോസ്റ്റുകളിലേക്കും, 39 താല്‍ക്കാലിക പോസ്റ്റുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 18 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായി അറിയാം.
സ്ഥിരം ഒഴിവുകൾ
അക്കൗണ്ടന്റ് 1, എല്‍ ഡി ക്ലാർക്ക് 1, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് 2, എന്നിവയാണ് സ്ഥിരം ഒഴിവുകൾ.
താത്കാലിക ഒഴിവുകൾ
ഫിസിയോ തെറാപ്പിസ്റ്റ് 1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ 1, സ്റ്റാഫ് നഴ്‌സ് 1, നഴ്‌സിങ് അസിസ്റ്റന്റ് 2, ലാബ് ടെക്‌നീഷ്യന്‍ 1, നേച്ചര്‍ ക്യൂര്‍ തെറാപ്പിസ്റ്റ് 12, പ്ലംബര്‍ 1, ഇലക്ട്രീഷ്യന്‍ 1, ലോണ്ട്രിറി അറ്റന്‍ഡന്റ് 1, തോട്ടക്കാരന്‍ 2, ഹെല്‍പ്പര്‍ 4, വാർഡൻ-1, ഓഫീസ് അസിസ്റ്റന്റ് 1, ഡ്രൈവര്‍ 2, റിസപ്ഷനിസ്റ്റ് 02, ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ 1, ലൈബ്രറി അസിസ്റ്റന്റ് 1, മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പര്‍ 1, സ്റ്റോര്‍ കീപ്പര്‍ 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
അക്കൗണ്ടന്റ് പോസ്റ്റിലേക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. എൽഡി ക്ലാർക്ക് തസ്കികയിലേക്ക് 25 വയസും മറ്റ് പോസ്റ്റുകളിലേക്ക് 40 വയസുമാണ് പരിധി.

യോഗ്യത അറിയാം
അക്കൗണ്ടന്റ്-ബികോം ബിരുദം, 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. ശമ്പളം-35400-112400.
എൽഡി ക്ലാർക്ക്-പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ടൈപ്പിങ് സ്പീഡ്. ശമ്പളം-19,900-63,200.
മൾട്ടി ടാസ്കിങ് സ്റ്റാഫ്-എസ് എസ് എസ് എൽ സി, ഐടിഐ. ശമ്പളം-18,000-56,900.
റേഡിയോളജിസ്റ്റ്-എംബിബിഎസ് ബിരുദവും റേഡിയോളജി, സോണോളജി, പാത്തോളജി എന്നിവയിൽ ഡിപ്ലോമയോ അല്ലെങ്കിൽ എംഡിയോ. ശമ്പളം 47,000.
ഫിസിയോതെറാപ്പിസ്റ്റ്-ഫിസിയോതെറാപ്പിയിൽ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-38,000.
മെഡിക്കൽ സോഷ്യൽ വർക്കർ-സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സയന്‍സ് എന്നിവയില്‍ ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം -30,000 രൂപ.
സ്റ്റാഫ് നഴ്‌സ് - ബി എസ് സി നഴ്‌സിങ്, 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം-22,000 രൂപ.
നഴ്‌സിങ് അസിസ്റ്റന്റ് - പത്താം ക്ലാസ് , 1 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം-22000
ലാബ് ടെക്‌നീഷ്യന്‍ - പ്ലസ് ടു യോഗ്യത. മെഡിക്കൽ ലബോറട്ടറി ടെക്നോളജി സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 22,000.
നേച്ചര്‍ ക്യൂര്‍ തെറാപ്പിസ്റ്റ് - ട്രീറ്റ്‌മെന്റ് അസിസ്റ്റന്റ് ട്രെയ്‌നിങ് കോഴ്‌സ് (TATC) ശമ്പളം 22,000.
പ്ലംബർ- പത്താം ക്ലാസ് യോഗ്യത, 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം-18,000.
ഇലക്ട്രീഷ്യന്‍ - പ്ലസ്ടു, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത. ഒരു വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം-18,000
ലോൺഡ്രി അസിസ്റ്റന്‍ഡ്- പ്ലസ് ടു, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം-18,000
തോട്ടക്കാരന്‍- എസ് എസ് എൽ സി, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം-18,000
ഹെല്‍പ്പര്‍ - എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-18,000
കെയര്‍ടേക്കര്‍ - ഡിഗ്രി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം-25,000
ഓഫീസ് അസിസ്റ്റന്റ് -ബിരുദം, എംഎസ് ഓഫീസ്,വേഡ്, പവർപോയിന്റ് എന്നിവയിലുള്ള അറിവ്. ശമ്പളം-20,000.
ഡ്രൈവര്‍ - എസ് എസ് എൽ സി. ഡ്രൈവിങ് ലൈസന്‍സ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം-20,000.
റിസപ്ഷനിസ്റ്റ് - ബിരുദവും ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കംമ്പ്യൂട്ടർ അറിവ്. ശമ്പളം-20,000.
ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ -55 ശതമാനം മാർക്കോടെ ബിരുദം. കംമ്പൂട്ടർ അറിവ്. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം-38,000.
ലൈബ്രറി അസിസ്റ്റന്റ്- ലൈബ്രറി സയന്‍സിലോ ലൈബ്രറിയിലോ ബിരുദം. കൂടാതെ ഇന്‍ഫര്‍മേഷന്‍ സയന്‍സിൽ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.ശമ്പളം-21,000.
മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പര്‍- ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേജ്മെന്റ്, അല്ലെങ്കിൽ ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും.ശമ്പളം-21,000.
സ്റ്റോര്‍ കീപ്പര്‍-ബിരുദം, മെറ്റീരിയൽ മാനേജ്മെന്റ് ആന്റ് ഇൻവെൻട്രി കൺട്രോളിൽ ഡിപ്ലോമ. ശമ്പളം-19,000.
കൂടുതൽ വിവരങ്ങൾക്ക്-https://www.ninpune.ayush.gov.in/Ninnoticewebsite/noticehomepageview












Click it and Unblock the Notifications