സർക്കാർ ശമ്പളം നേടാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ: ഇതാ നിരവധി തൊഴില്‍ അവസരങ്ങള്‍
പത്തനംതിട്ട: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി.
അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763

താത്ക്കാലിക നിയമനം നടത്തുന്നു
കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ / പ്രോജക്ടുകളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്2ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 23 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത: ഒരു വർഷത്തെ ഡയറക്ടർ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന തെറാപ്പി കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് 0495 2371486
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ എം.ഇ.ടിക്ക് കീഴിൽ കോഴിക്കോട് നടക്കാവിൽ പ്രവർത്തിക്കുന്ന 'സുരക്ഷ' ലഹരി വിമോചന കേന്ദ്രത്തിലേക്ക് എം.എസ്.ഡബ്ല്യൂ കഴിഞ്ഞ കൗൺസലറെയും ജി.എൻ.എം/ എ.എൻ.എം കഴിഞ്ഞ നേഴ്‌സുമാരെയും ആവശ്യമുണ്ട്. വിരമിച്ചവർക്കും കോഴിക്കോട് നഗരത്തിൽ താമസിക്കുന്നവർക്കും മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ [email protected] എന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9846374969.
നിയമനം
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡി ആർ ഡി, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലുള്ള പ്രവർത്തിപരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണം.
ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്
ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.












Click it and Unblock the Notifications