പത്താം ക്ലാസ് യോഗ്യത മാത്രം മതി; വൻ അവസരം, 30,070 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം
പത്താം ക്ലാസ് പാസയവരാണോ? അപ്രന്റിസായി ജോലി പരിചയം ഉണ്ടോ? എന്നാൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ അവസരങ്ങളാണ്. 85 അറ്റൻഡന്റ് കം ടെക്നീഷ്യന്റെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായി അറിയാം
അറ്റൻഡന്റ് കം ടെക്നീഷ്യന്റെ ഒഴിവുകളിലാണ് അവസരം. ഉദ്യോഗസാർത്ഥികൾ പത്താം ക്ലാസ് പാസായവർ ആയിരിക്കണം. കൂടാതെ നാഷ്ണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്, കൂടാതെ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽ നിന്നും അപ്രന്റിസ്ഷിപ് പരിശീലനം എന്നിവ നേടിയവരായിരിക്കണം.

28 വയസാണ് പ്രായപരിധി. രണ്ട് വർഷത്തെ പരിശീലന കാളവിൽ സ്റ്റൈപന്റ് ലഭിക്കും. ആദ്യ വർഷം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയുമാണ് ലഭിക്കുക. തുടർന്ന് 25,070-35,070 ശമ്പളത്തോടെയാകും നിയമനം. നവംബർ 25 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനാകുക.
നാഷണൽ ഫെർട്ടിലൈസേഴ്‌സിൽ ഒഴിവുകൾ
ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ 89 ഒഴിവുകൾ. മാനേജ്മെന്റ് ട്രെയിനി (75), അക്കൗണ്ട്സ് അസിസ്റ്റന്റ് (15) ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം.
മാനേജ്മെന്റ് ട്രെയിനി വിഭാഗത്തിൽ മാർക്കറ്റിംഗ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്, ലോ എന്നിങ്ങനെയാണ് ഒഴിവ്. പ്രായപരിധി 27 വയസ്.മാർക്കറ്റിങ് വിഭാഗത്തിലേക്ക് ദ്വിവത്സര എം.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.ഡി.എം. (മാർക്കറ്റിങ്/ അഗ്രി.ബിസിനസ് മാർക്കറ്റിങ്/ റൂറൽ മാനേജ്‌മെന്റ്/ ഫോറിൻ ട്രേഡ്/ ഇന്റർനാഷണൽ മാർക്കറ്റിങ്). അല്ലെങ്കിൽ അഗ്രിക്കൾച്ചറിൽ ബി.എസ്‌സിയും സീഡ് സയൻസ് ആൻഡ് ടെക്‌നോളജി/ ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്/ അഗ്രോണമി/ സോയിൽ സയൻസ്/ അഗ്രി.കെമിസിട്രി/ എന്റമോളജി/ പതോളജിയിൽ സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സിയുമാണ് (അഗ്രിക്കൾച്ചർ) യോഗ്യത.
ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് ബിരുദവും സി.എ./ ഐ.സി.ഡബ്ല്യു.എ./ സി.എം.എ എന്നിവയാണ് യോഗ്യത. ലോ വിഭാഗത്തിൽ ത്രിവത്സര ഫുൾടൈം എൽ.എൽ.ബി/ ബി.എൽ./ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഫുൾടൈം എൽ.എൽ.ബി./ ബി.എൽ എന്നിവയും.700 രൂപയാണ് അപേക്ഷ ഫീസ്. ശമ്പളം 40,000 രൂപ മുതൽ 1,40,000 രൂപ വരെ.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിൽ 30 വയസാണ് പ്രായപരിധി. ബികോം 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 23,000-56,500 രൂപവ വരെയാണ് ശമ്പളം.












Click it and Unblock the Notifications