Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആർഒയിൽ ജോലി നേടാം; മാസശമ്പളം 1.77 ലക്ഷം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഡൽഹി: ജോലി അന്വേഷിച്ച് നടക്കുകയാണോ? ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ എസ് ആർ ഒ) യൂണിറ്റായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലാണ് (എൻ ആർ എസ് സി) അവസരങ്ങൾ. ഫെബ്രുവരി 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായി അറിയാം.

എൻ ആർ എസ് സി - എർത്ത് സ്റ്റേഷൻ, ഷാദ്‌നഗർ കാമ്പസ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല, അല്ലെങ്കിൽ എൻ ആർ എസ് സി, ബാലാനഗർ, ഹൈദരാബാദ് അല്ലെങ്കിൽ റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സെൻട്രൽ (നാഗ്പൂർ), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-നോർത്ത് (ന്യൂഡൽഹി) ,റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-ഈസ്റ്റ് (കൊൽക്കത്ത), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-വെസ്റ്റ് (ജോധ്പൂർ), റീജിയണൽ റിമോട്ട് സെൻസിംഗ് സെന്റർ-സൗത്ത് (ബെംഗളൂരു) എന്നിവിടങ്ങളിലേക്കായിരിക്കും നിയമനം.

jobnew-

41 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 35 ഒഴിവുകൾ സയിന്റിസ്റ്റ്/എൻജിനിയർ തസ്കികിലേക്കാണ്. മെഡിക്കൽ ഓഫീസർ-1. നഴ്സ്-2, ലൈബ്രററി അസിസ്റ്റ്- 3 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.18 നും 35 നും ഇയിലാണ് പ്രായപരിധി.

അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

www.nrsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിക്കുക

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക

'അപ്ലൈ ലിങ്ക്'ൽ ക്ലിക്ക് ചെയ്യുക

അപേക്ഷാ ഫോം പൂരിപ്പിക്കുക

ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക

ഫോം സമർപ്പിച്ച് റെക്കോർഡുകൾക്കായി ഒരു പ്രിന്റ് ചെയ്ത പകർപ്പ് സൂക്ഷിക്കുക

ഒഴിവുകൾ സയിന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ 56,100-1,77,500 ആണ് മാസ ശമ്പളം. മെഡിക്കൽ ഓഫീസർ-56,100 - 1,77,500. നഴ്സ്-44,900 - 1,42,400, ലൈബ്രററി അസിസ്റ്റ്- 44,900 - 1,42,400 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ശമ്പളം.

സംസ്ഥാന സർക്കാരിന് കീഴിലും ഒഴിവുകൾ

വാക്ക് ഇൻ ഇന്റർവ്യൂ 31ന്

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ് യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

ഓങ്കോളജിസ്റ്റ് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

DM/DNB in Medical Oncology യും Permanent Registration Under Kerala State Medical Council (TCMC)/Council for Modern Medicine ഉം ഉള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+