Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദം ഉണ്ടോ? കോടതികളിൽ നിരവധി ഒഴിവുകൾ..1.51 ലക്ഷം രൂപ വരെ ശമ്പളം കിട്ടും; അപേക്ഷിക്കാം

ഡല്‍ഹി: ഡൽഹി കോടതികളിൽ നിരവധി അവസരം.ഡൽഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 41, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566,
പേഴ്‌സണല്‍ അസിസ്റ്റന്റ് - 383 എന്നിങ്ങനെയാണ് ഒഴിവുകൾ.100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വികലാംഗര്‍, വനിതകള്‍ എന്നിവർക്ക് ഫീസ് ബാധകമല്ല.

 jobhiring-

18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് പ്രായപരിധിയിൽ പ്രത്യേക ഇളവുകളുണ്ട്. എഴുത്ത് പരീക്ഷ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമംനം

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സെഷൻസ് കോടതി - 47,600 - 1,51,100, പേഴ്സണൽ അസിസ്റ്റന്റ് (ജില്ലാ സെഷൻസ് കോടതി)-44,900-1,42,400, പേഴ്സണൽ അസിസ്റ്റന്റ് , ജില്ലാ സെഷൻസ് കോടതി (കുടുംബ കോടതി) 44,900 - 1,42,400,
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് ജില്ലാ സെഷൻസ് കോടതി- 29,200 - 92,300,
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് ,ജില്ലാ സെഷൻസ് കോടതി (കുടുംബ കോടതി)-29,200 - 92,300 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷിക്കേണ്ട വിധം- വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.

കേരള സർക്കാരിന് കീഴിലും ഒഴിവുകൾ

ഗസ്റ്റ് ലക്ചറര്‍ നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കായി മലയാളം ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് രേഖകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാളുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്‍: 04924254142.

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും.
യോഗ്യത: എസ.്എസ.്എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ (ഹോമിയോ മരുന്നുകള്‍ കൈകാര്യം, വിതരണം ചെയ്തുള്ള) പ്രവൃത്തി പരിചയ സാക്ഷിപത്രം (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്. പ്രായപരിധി: 18-50 വയസ്സ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 16 രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുക. വിവരങ്ങള്‍ക്ക്: 0477 2262609

കെയര്‍ ടേക്കര്‍ നിയമനം; വാക് -ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പകല്‍ വീട് പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: പ്ലസ് ടു, ജെറിയാട്രിക് കെയറില്‍ മൂന്ന് മാസത്തെ പരിശീലനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാവുക. വിവരങ്ങള്‍ക്ക്: 0477271061

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+