ഡിഗ്രിയുണ്ടോ? പരീക്ഷ എഴുതാതെ തന്നെ ഐഎസ്ആർഒയിൽ ജോലി; ഇതാ ഇപ്പോൾ അപേക്ഷിക്കാം
ഐ എസ് ആര്‍ ഒക്ക് കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നിരവധി ഒഴിവുകൾ. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍സ് അപ്രന്റീസ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 99 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ച് വിശദമായി അറിയാം
ഗ്രാജ്വേറ്റ് അപ്രന്റീസ് -ആകെ 50 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് -21, മെക്കാനിക്കല്‍ എഞ്ചിനീയറിങ്- 15, മെറ്റലോർജി-6,ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്‌നോളജി-4 ,ജനറല്‍ സ്ട്രീം (നോണ്‍- എഞ്ചിനീയറിങ്)-4 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്.


ടെക്‌നീഷ്യന്‍ അപ്രന്റീസ് വിഭാഗത്തിൽ 49 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്-30 ,കൊമേഴ്‌സ്യല്‍ പ്രാക്ടീസ്- 19 എന്നിങ്ങനെയാണ് ഒഴിവുകൾ.ഈ വിഭാഗഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്.
ഗ്രാജ്വേറ്റ് അപ്രന്റീസിന് 9000 രൂപയും ടെക്‌നീഷ്യന്‍ അപ്രന്റീസിന് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.vssc.gov.in/careers.html പരിശോധിക്കാം. മേയ് 8നാണ് അഭിമുഖം.
സംസ്ഥാന സർക്കാരിന് കീഴിലും താത്കാലിക ഒഴിവുകൾ
ട്രോളിംഗ് നിരോധന കാലയളവിലേക്ക് തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എട്ട് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. 18 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ളതും നീന്തല്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. മുന്‍പരിചയം ഉളളവര്‍ക്കും ഗോവയിലെ എന്‍.ഐ.ഡബ്ല്യൂ.എസ് നിന്നുള്ള പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര - 691 582-ല്‍ മെയ് 20നകം ലഭിക്കണം. ഫോണ്‍- 0476 2680036.
ഒഴിവുകൾ; ഇന്റർവ്യൂ മേയ് എട്ടിന്
എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്‌സ്- 100, നഴ്‌സ് അസോസിയേറ്റ് -100, പി.എം.എസ്. അറ്റൻഡന്റ്-50 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563451/22560413.
ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിലാണ് ട്യൂഷന്‍ നല്‍കേണ്ടത്. ഹൈസ്‌കൂള്‍ വിഭാഗം അപേക്ഷകര്‍ ബി.എഡും യു.പി വിഭാഗം അപേക്ഷകര്‍ ടിടിസി അല്ലെങ്കില്‍ ഡിഎല്‍എഡ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി മെയ് 16 നകം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ [email protected] ല്‍ ലഭിക്കും. ഫോണ്‍:04936-208099, 8547630163
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications