37,000 രൂപ തുടക്ക ശമ്പളം, ഡിഗ്രിയുണ്ടെങ്കിൽ കേന്ദ്രസർക്കാർ ജോലി നേടാം; ന്യൂ ഇന്ത്യ അഷ്വറൻസിൽ ഒഴിവുകൾ
ഡൽഹി: ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ലിമിറ്റഡിൽ അവസരങ്ങൾ. അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തസ്തികയിലേക്കാണ് നിമയമം. രാജ്യത്താകെ 300 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിഗ്രിയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. ശമ്പളം, ഒഴിവുകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ആന്ധ്രാപ്രദേശ്-6, അസം-8, ചണ്ഡീഗഡ്-4, ഛത്തീസ്ഗഡ്-10, ഡൽഹി-23, ഗോവ-1,ഗുജറാത്ത്-24, ഹരിയാന-3, ജമ്മു ആന്റ് കാശ്മീർ-3, കർണാടക-17, കോരളം-24, മധ്യപ്രദേശ്-9, മഹാരാഷ്ട്ര-81, മിസോറാം-1, ഒഡീഷ-8, പഞ്ചാബ്-7, രാജസ്ഥാൻ-5, തമിഴ്നാട്-32, തെലങ്കാന-6, ത്രിപുര-3, ഉത്തർപ്രദേശ്-14,ഉത്തരാഖണ്ഡ്-5, പശ്ചിമബംഗാൾ-6 എന്നിങ്ങനെയാണ് ഒഴിവുകൾ.

21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ് ടി, ഒ ബി സി, പി ഡബ്ല്യൂ ഡി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് വയസിൽ ഇളവുണ്ട്. 850 രൂപയാണ് അപേക്ഷ ഫീസ്. എസ് സി , എസ് ടി വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീസ്.
ഓണ്‍ലൈനായി നടക്കുന്ന പ്രിലിമിനറി പരീക്ഷയുടെയും മെയിന്‍ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37000 രൂപയാണ് അടിസ്ഥാന ശമ്പളം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്
https://www.newindia.co.in/recruitment/lits എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
1.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- https://www.newindia.co.in/.
2.ഹോംപേജിലെ NIACL അസിസ്റ്റൻ്റ് റിക്രൂട്ട്‌മെൻ്റ് 2023 അറിയിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.ആവശ്യമായ വിവരങ്ങൾ നൽകുക
4.അപേക്ഷാ ഫോം സമർപ്പിക്കുക
5.നിങ്ങളുടെ ഫോണിൽ/ഇമെയിലിൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും
6.ഉദ്യോഗാർത്ഥികൾ മുകളിലെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുകയും ഔദ്യോഗിക വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിച്ച് മുഴുവൻ അപേക്ഷയും പൂരിപ്പിക്കുക
7. അപേക്ഷ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
സംസ്ഥാന സർക്കാരിന് കീഴിലും താത്കാലിക ഒഴിവുകൾ
കെക്‌സ്‌കോൺ മുഖേന തൊഴിലവസരം
കെക്‌സ്‌കോൺ മുഖാന്തിരം ടി.ഇ.എൽ.കെ അങ്കമാലി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ, സെൻട്രൽ പ്രിസൺ വിയ്യൂർ എന്നീ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ/ സെക്യൂരിറ്റി ഗാർഡ്/ അസി. പ്രിസൺ ഓഫീസർ തസ്തികകളിൽ താത്ക്കാലിക ഒഴിവുകളുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തവർക്കും താത്പര്യമുള്ള വിമുക്തഭടന്മാർക്കും [email protected] ൽ സമ്മതം അറിയിക്കണമെന്ന് ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907843372.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കളമശേരി ഗവ. ഐ.ടി.ഐ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം- ൽ (ഗവ. എ.വി.ടി.എസ്. കളമശ്ശേരി) ആട്ടോ കാഡ് (2ഡി, 3ഡി, 3ഡി എസ്. മാക്സ്) സെക്ഷനിലേക്ക് ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. സിവിൽ/ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ/ ഡിഗ്രിയും, ആട്ടോ കാഡിൽ 3 വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240/- രൂപ നിരക്കിൽ പരമാവധി 24,000/- രൂപയാണ് പ്രതിമാസം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിനു രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8089789828, 0484-2557275.












Click it and Unblock the Notifications