Get Updates
Get notified of breaking news, exclusive insights, and must-see stories!

താത്കാലികമെങ്കിലും മികച്ച ശമ്പളത്തിൽ സർക്കാർ ജോലി; എറണാകുളത്ത് നിരവധി ഒഴിവുകൾ

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് താത്കാലികമെങ്കിലും ജോലി നേടാൻ അവസരം. എറണാകുളം ജില്ലയിലാണ് വിവിധ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഓപ്പറേഷൻ ആന്റ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എസ് സി വിഭാഗം ഒഴിവിലേയ്ക്ക് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം നടത്തുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10 ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. മെക്കാനിക്ക് ഡീസൽ/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തി പരിചയവും / എ൯.എ.സി സർട്ടിഫിക്കറ്റും ആറ് വർഷത്തെ പ്രവർത്തി പരിചയവും ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും /അഞ്ച് വർഷം പ്രവർത്തി പരിചയവും / മെക്കാനിക്ക് അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിംഗ് ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയവും ആണ് യോഗ്യത. ഫോൺ:8089789828, 0484-2557275

jobsne-1

താൽക്കാലിക നിയമനം

ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ -കം -ഇലക്ട്രീഷ്യ൯ ഗ്രേഡ് II തസ്തികയിൽ ഒരു താൽകാലിക ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 19-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്‌ചെഞ്ചിൽ രജിസ്റ്റർ ചെയ്യണം . പ്രായപരിധി 18-41മധ്യേ . വയസിളവ് അനുവദനീയം.
വിദ്യാഭ്യാസ യോഗ്യത :എസ് എസ് എൽ സി/ടിഎച്ച്എസ് എൽ സി വിത്ത് സ്പെഷ്യലൈസേഷ൯ ഇ൯ അപ്രോപ്രിയേറ്റ് ട്രേഡ്, ഐടിഐ/എ൯ടിസി ഇലക്ട്രീഷ്യ൯ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.

ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇൻ്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സീനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നു . ജനറൽ മെഡിസി൯, ജനറൽ സർജറി, അനസ്തേഷ്യോളജി, ഫോറ൯സിക് മെഡിസി൯, റേഡിയോ ഡയഗ്ണോസിസ്, ഒ എം ഇ എസ് വിഭാങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 13- ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+