Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഇരട്ടിയാകും; സന്തോഷ വാര്‍ത്ത... സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ രക്ഷപ്പെട്ടു, ജീവനക്കാരുടെ പ്രതീക്ഷ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടി അഹോരാത്രം ശ്രമിക്കുന്നവര്‍ നിരവധിയാണ്. ആശ്വാസകരമായ ജീവിതം നയിക്കാന്‍ സാധിക്കുമെന്നത് മാത്രമല്ല, നാടിനെ സേവിക്കാനുള്ള അവസരം, അധികാരത്തിലെ പ്രാതിനിധ്യം എന്നിവയെല്ലാം സര്‍ക്കാര്‍ ജോലിയുടെ പ്രത്യേകത തന്നെ. ഇതിനെല്ലാം പുറമെയാണ് മികച്ച ശമ്പളം ലഭിക്കുമെന്നതും.

ശമ്പള കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ആദായത്തില്‍ മാറ്റം വരിക. വിപണി നിലവാരം, പണപ്പെരുപ്പം തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ കൂടി പരിശോധിച്ചാണ് ശമ്പള കമ്മീഷന്‍ ജീവനക്കാര്‍ക്ക് എത്ര രൂപ ശമ്പളം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുക. ഓരോ പത്ത് വര്‍ഷത്തിലും പുതിയ ശമ്പള കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കും.

salary hike soon

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അടുത്തിടെ ക്ഷാമ ബത്ത ഉയര്‍ത്തിയതും ഇതുപ്രകാരമായിരുന്നു. ജൂലൈ മുതലുള്ള ക്ഷാമ ബത്തയില്‍ മൂന്ന് ശതമാനം വര്‍ധനവാണ് ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത്. ഇതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ക്ഷാമബത്ത (ഡിഎ).

ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ വര്‍ധനവിന്റെ ആനുകൂല്യം കിട്ടുക. ഒക്ടോബറിലെ ശമ്പളം ലഭിക്കുമ്പോള്‍ മൂന്ന് മാസത്തെ കുടിശ്ശിക കൂടി കിട്ടുമെന്ന് ചുരുക്കം. ദീപാവലി ആഘോഷത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം എന്ന രീതിയിലാണ് ദേശീയ മാധ്യമങ്ങള്‍ പുതിയ വര്‍ധനവിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, എട്ടാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച ചര്‍ച്ചകളും അണിയറിയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം.

അടുത്ത വര്‍ഷം ആദ്യത്തില്‍ എട്ടാം ശമ്പള കമ്മീഷനെ നിയോഗിക്കുന്ന പ്രഖ്യാപനമുണ്ടായേക്കും. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റിനൊപ്പം ഈ പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്മീഷന്‍ രൂപീകരിച്ചാല്‍, വിശദമായ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുക എന്നതാണ് നടപടി. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എടുത്തത് 18 മാസമായിരുന്നു. 2016 ജനുവരിയിലായിരുന്നു ഇത് നടപ്പാക്കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട ശമ്പളത്തിന്റെ തോത് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. ശമ്പളം പുതുക്കുന്നതിന് 3.68 ഫിറ്റ്‌മെന്റ് ഫാക്ടറായി കണക്കാക്കണം എന്ന് തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 2.57 ആണ് ഏഴാം ശമ്പള കമ്മീഷന്‍ അടിസ്ഥാനമാക്കിയത്. തുടര്‍ന്ന് അടിസ്ഥാന ശമ്പളം 7000ത്തില്‍ നിന്ന് 18000 രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നു. പെന്‍ഷന്‍ 3500ല്‍ നിന്ന് 9000ത്തിലേക്കും.

എട്ടാം ശമ്പള കമ്മീഷന്‍ ഫിറ്റ്‌മെന്റ് ഫാക്ടറായി 1.92 ആണ് കണക്കാക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 34560 രൂപയിലേക്ക് ഉയരും. പെന്‍ഷന്‍ തുക 17280 രൂപയിലേക്കും വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്ന പുതിയ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+