നേവിയിൽ ഓഫീസറാകാം,ഐബിയിലും ഒഴിവുകൾ,69,000 വരെ ശമ്പളം; നിരവധി അവസരങ്ങൾ
സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വൻ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നേവി മുതൽ ഇൻറലിജൻസ് ബ്യൂറോ വരെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദമായി അറിയാം.
ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവുകൾ
2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക.
ജനറൽ സർവീസ് കേഡർ, എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, പൈലറ്റുമാർ, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് ബ്രാഞ്ച്, ഇലക്ട്രിക്കൽ ബ്രാഞ്ച്, മാരിടൈം കൺസ്ട്രക്‌റ്റർ എന്നിവ അടക്കമുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒക്ടോബർ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in

നേവൽ യാർഡുകളിൽ അപ്രന്റിസ് ട്രെയിനുകളുടെ അപേക്ഷയും വിളിച്ചിട്ടുണ്ട്.കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലുമാണ് അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 അവസരങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.apprenticeshipindia.gov.in
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 1038 ഒഴിവുകൾ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഗ്രൂപ്പ് സി പാരാമെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 സംസ്ഥാനങ്ങളിലായി 1,038 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. പരമാവധി പ്രായപരിധി 32 ആണ്. പാരാമെഡിക്കൽ സ്റ്റാഫിന്റെ പ്രതിമാസ ശമ്പളം 19,900 മുതൽ 63,200 വരെയാണ്. എന്നാൽ തസ്തികകൾക്ക് അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടും. കൂടുതൽ വിവരങ്ങൾക്ക് esic.gov.in
ഇന്റലിജൻസ് ബ്യൂറോയിൽ പത്താംക്ലാസ് പാസായവർക്ക് അവസരം
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.677 ഒഴിവാണുള്ളത്. ഇതിൽ തന്നെ 22 ഒഴിവുകൾ തിരുവനന്തപുരത്താണ്. മികച്ച ശമ്പളമാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകളിൽ 21,700-69,100 രൂപയാണ് ശമ്പളം.മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) വിഭാഗത്തിന് 18,000-56,900 രൂപയാണ് ശമ്പളം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബർ 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങൾക്ക് www.mha.gov.in
എയിംസിലും ഒഴിവുകൾ
രാജ്കോട്ട് എയിംസിൽ 'എ', 'ബി', 'സി' നോൺ ഫാക്കൽറ്റി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.അസിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ ലെവൽ, അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഓഫീസർ, ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ എന്നിവ ഉൾപ്പെടെയ യുപിയിൽ 131 ഒഴിവുകളാണ് ഉള്ളത്. നവംബർ ആറാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications