Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെറിടോറിയൽ ആർമിയിൽ ജോലി നേടാം; ശമ്പളം 1,77,500 വരെ..സായുധ സേനയിൽ 650 ഒഴിവുകൾ, ശമ്പളം 85,000 വരെ

ദില്ലി: ടെറിടോറിയൽ ആർമിയിൽ തൊഴിൽ അവസരങ്ങൾ. ടെറിടോറിയിൽ ആർമി ഓഫീസേഴ്സ് തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. ഒഴിവുകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം എന്നീ വിവരൾ വിശദമായി അറിയാം

19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാനാകും. പ്രായപരിധി 18-42 നും ഇടയിൽ. അംഗീകത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥന യോഗ്യത. ഓൺലാനായാണ് അപേക്ഷിക്കേണ്ടത്.

 teritorial-

അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Jointerritorialarmy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
'കരിയർ'ഓപ്ഷനിൽ - 'ജോയിൻ ഏസ് ഓഫീസർ' എന്ന ഭാഗത്ത് - ക്ലിക്ക് ചെയ്യുക.

പ്രൊഫൈൽ ഉണ്ടാക്കിയതിന് ശേഷം പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാം

ആദ്യം അപേക്ഷാ ഫോം പൂരിപ്പിക്കുക, ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുക

ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക

ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ഡിസംബർ മൂന്നാം ആഴ്ചയോ നാലാം ആഴ്ചയോ ആയിരിക്കും പരീക്ഷ നടക്കുക. റീസണിങ്, കണക്ക്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നീ നാല് വിഭാഗങ്ങളിലായിരിക്കും ചോദ്യങ്ങൾ. എഴുത്ത് പരീക്ഷയിൽ വിജയിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിൽ വിജയിച്ചാൽ നിയമനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്-http://www.jointerritorialarmy.gov.in/

ഇന്ത്യൻ സായുധസേനയിൽ 650 ഒഴിവുകൾ; 85000 വരെ ശമ്പളം

ഇന്ത്യൻ സായുധസേനകളിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 650 ഒഴിവുകളാണ് ഉള്ളത്. പുരുഷൻ-585, വനിത-65 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത-എം ബി ബി എസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/ എം സി ഐ/ എൻ എം സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായ പരിധി-എം ബി ബി എസുകാർ 30 വയസ്സിൽ താഴെയും പി ജി ഉള്ളവർ 35 വയസ്സിൽ താഴെയും ഉള്ളവരായിരിക്കണം. നീറ്റ് പി ജി. എൻട്രൻസ് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. 200 രൂപയാണ് അപേക്ഷ ഫീസ്. നവംബർ അഞ്ച് വരെ അപേക്ഷിക്കാം. 85,000 വരെയാണ് പ്രതിമാസ ശമ്പളം.

എങ്ങനെ അപേക്ഷിക്കാം?

amcsscentry.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക

രജിസ്ട്രേഷൻ നമ്പറിനും ഒടിപിക്കുമായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ പരിശോധിക്കുക, തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് നൽകിയിരിക്കുന്ന ഈ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ആവശ്യമായ വിവരങ്ങൾ നൽകി ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാം

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+