Get Updates
Get notified of breaking news, exclusive insights, and must-see stories!

അരലക്ഷം രൂപയോളം കേന്ദ്ര സർക്കാർ ശമ്പളം വാങ്ങാം: 7500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ തീയതി ഔദ്യോ​ഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ് സി, എസ് ടി വിഭാ​ഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോ​ഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

 salary-

അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം. ഡൽഹി പോലീസിലെ സർവീസിലുള്ള, വിരമിച്ച അല്ലെങ്കിൽ മരിച്ചുപോയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ/ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ബാൻഡ്‌സ്മാൻ, ബഗ്ലർ എന്നിവരുടെ ആൺമക്കൾക്ക്/പെൺമക്കൾക്ക് 11-ാം ക്ലാസ് വരെ ഇളവ് ബാധകമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡൽഹി പോലീസ് കോൺസ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെടുകയും പ്രതിമാസം 40,842 ശമ്പളം ലഭിക്കുകയും ചെയ്യും. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച്, ഡൽഹി പോലീസ് കോൺസ്റ്റബിളിന്റെ പ്രതിമാസ ശമ്പളം 40,842 ആണ്. ഗ്രേഡ് പേ 2000. എസ്എസ്‌സി ഡൽഹി പോലീസ് കോൺസ്റ്റബിളിന്റെ ബേസിക് സാലറി. അലവന്‍സുകളായിട്ടാണ് മറ്റ് തുകള്‍ ലഭിക്കുക.

റസിഡന്റ് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

നിഷ്-ൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ്‌ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെന്റർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അധ്യാപകർ

പട്ടിക ജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. കണക്ക്,ഹിന്ദി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി ബി എഡ്/ പിജി യോഗ്യതയുള്ള പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310,8547630042

ലാബ് ടെക്നീഷ്യന്‍ നിയമനം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവാസാന തീയതി സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചു വരെ.യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ നിന്നുളള ബിഎസ്സി എംല്‍ടി അല്ലെങ്കില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ഡിഎംഎല്‍ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക്് മുന്‍ഗണന. പ്രായപരിധി 40 വയസില്‍ താഴെ. ഫോണ്‍ : 6235659410.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+