Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ എഴുതാതെ തന്നെ സർക്കാർ ജോലി; 35,000 രൂപ ശമ്പളവും, ആഗസ്റ്റ് 30നകം അപേക്ഷിക്കണം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജോലി ഒഴിവ്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (അക്കൗണ്ട്‌സ്) തസ്തികയിലാണ് നിയമനം. 35,000 രൂപയാണ് ശമ്പളം. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക് https://dev.erckerala.org/api/storage/careers/BDHsLqOM9IspCEvviJdXFFz2KZ9YmEgQw6PZIJM3.pdf

സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവ്

സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത.

job-

എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10 മണിവരെ. 0471 2320430.

കമ്മ്യൂണിറ്റി നേഴ്‌സ് ഒഴിവ് : ഇന്റര്‍വ്യൂ ഇന്ന്

മലമ്പുഴ ഗ്രാമപഞ്ചായത്തും മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നേഴ്‌സിനെ ആവശ്യമുണ്ട്. എ.എന്‍.എം/ജി.എന്‍.എം/ ബി.എസ്.സി നേഴ്‌സിംഗ് ആണ് യോഗ്യത.(ബിസിസിപിഎഎന്‍/ബിസിസിപിഎന്‍ നിര്‍ബന്ധമായും പാസായിരിക്കണം). മലമ്പുഴ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന.താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇന്ന് (ഓഗസ്റ്റ് 13ന്) മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യത എന്‍ എം ജി എന്‍ എം ബി എസ് സി നേഴ്‌സിങ് ബിസിസി നിര്‍ബന്ധമായും പാസായിരിക്കണം മലമ്പുഴ പഞ്ചായത്തിലെ സ്ഥിര സാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്ട്രീം എക്‌സ്‌പെര്‍ട്ടുകള്‍ ആവശ്യമുണ്ട്

സമഗ്ര ശിക്ഷ കേരളവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകശാലയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടിലേക്ക് സ്ട്രീം എക്‌സ്‌പെര്‍ട്ടുകളെ ആവശ്യമുണ്ട്. ജില്ലയില്‍ നാല് ബി.ആര്‍.സി ക്ലസ്റ്ററുകളില്‍ ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. ശാസ്ത്രത്തിലൊ എന്‍ജിനീയറിങ്ങിലോ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത . ത്രീഡി പ്രിന്റിംഗ് ,ഇലക്ട്രോണിക്‌സ് ആന്‍ഡ് റോബോട്ടിക്‌സ് സയന്‍സ് പ്രോജക്ടുകള്‍ എന്നിവയിലെ വൈദഗ്ധ്യവും പരിഗണിക്കും. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ സഹിതം [email protected] ല്‍ ഓഗസ്റ്റ് 19നകം അപേക്ഷിക്കണം ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് രാവിലെ 10-നാ പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 8921991106

കൃഷിഭവനുകളിലേക്ക് സര്‍വേയര്‍മാരെ ആവശ്യമുണ്ട്

പാലക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുളള കൃഷിഭവനുകളിലേക്ക് ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ ആവശ്യമുണ്ട്.അപേക്ഷകര്‍ പത്താംതരം/ എസ്എസ്എല്‍സി വിജയിച്ചവരും മൊബൈല്‍ ഫോണില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാഗല്‍ഭ്യമുള്ളവരുമാകണം. പ്രായം 18നും 35നുമിടയില്‍. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ പാലക്കാട് (9446910314)മങ്കര(9447288809) കോങ്ങാട്(9388182502) കേരളശ്ശേരി(8848833656) കൃഷിഭവനകളുമായി ബന്ധപ്പെടണം ആഗസ്റ്റ് 24-നകം ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+