Get Updates
Get notified of breaking news, exclusive insights, and must-see stories!

കിറ്റ്സില്‍ ഗസ്റ്റ് ഫാക്കൽറ്റി നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം

കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ (ഇളവുകൾ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളിൽ ആകാൻ പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

ആംബുലൻസ് ഡ്രൈവർ ഒഴിവ്
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആംബുലൻസ് ഡ്രൈവർ (താൽക്കാലികം) തസ്തികയിലെ നിലവിലെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഴാം ക്ലാസ്സ് പാസ്/തത്തുല്യ യോഗ്യത, ഹെവി ഡ്യുട്ടി ലൈസൻസ് വിത്ത് ബാഡ്ജ്, മൂന്ന് വർഷത്തിൽ കുറയാത്ത പ്ര വൃത്തി പരിചയം. തദ്ധേശവാസികൾക്ക് മുൻ ഗണന. നിർദിഷ്ട യോഗ്യതയും താൽ‌പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 14 നു രാവിലെ 11.30 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാവണം. കുടുതൽ വിവരങ്ങൾക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാം.

job

നിയുക്തി ജോബ് ഫെയര്‍ നവംബര്‍ 12ന്

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയായുള്ള പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്കക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് അനുവദിക്കുമെന്ന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. നവംബര്‍ 19ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734296496, 8547126028.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+