മാർ ഇവാനിയോസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്, അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് ഒഴിവുകൾ ക്ഷണിച്ചു തുടങ്ങി. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുള്ളത്.

മതിയായ യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ഇൻ്റർവ്യൂ തിയതികളും കോളേജിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.mic.ac.in ൽ ലഭ്യമാണ്.അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 28 ആയിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ജിജിമോൻ കെ.തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ.സുജു സി ജോസഫ്, രസതന്ത്രം വിഭാഗം മേധാവിയും, മീഡിയ ഇൻചാർജും. മാർ ഇവാനിയോസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം
ഫോൺ: 9633078868












Click it and Unblock the Notifications