ഗസ്റ്റ് അധ്യാപകർ, എൽഡി ടൈപ്പിസ്റ്റ്; സർക്കാർ ഓഫീസുകളിൽ നിരവധി ഒഴിവുകൾ വേറേയും
ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികയിൽ മേയ് 29ന് രാവിലെ 10നും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.
സംസ്‌കൃതത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിൽ മേയ് 28ന് രാവിലെ 10നാണ് അഭിമുഖം. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ് നിയമനം. ഗസ്റ്റ് അധ്യാപക തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.

കരാര്‍ നിയമനം
കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 25.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കും കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി- മെയ് 25.
അതിഥി അധ്യാപക നിയമനം
മലപ്പുറം: തച്ചിങ്ങനാടം ഗവ.പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 6000 രൂപ ഹോണറേറിയാം വ്യവസ്ഥയിലും, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 4500 രൂപ ഹോണറേറിയം വ്യവസ്ഥയിലും ട്യൂട്ടർമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മെയ് 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8547630139, 9495675595












Click it and Unblock the Notifications