Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ: തൊഴിൽ അവസരങ്ങൾ അറിയാം

സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

job

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം.

സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികമുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കോൺട്രാക്ട് വേതനം 15,000 രൂപയായിരിക്കും.

അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്‌സ് തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് 2023 ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിശദവിവരത്തിന് www.kittsedu.org, 0471-2329468 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ചുമതലയുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐ റ്റി മിഷന്‍ അനുവദിച്ചിട്ടുള്ള ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരില്‍ ഇടുക്കി ജില്ലയില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത - ബി.ടെക് (ഐ.ടി.,/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍)/ എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്) കൂടാതെ സിസ്റ്റം/ നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ 3 വര്‍ഷത്തെ ഹാര്‍ഡ് വെയര്‍/കമ്പ്യൂട്ടര്‍/ ഐ.ടി. എന്നിവയിലുളള ഡിപ്ലോമയും സിസ്റ്റം/ നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ഇ-ഗവേണന്‍സ് പ്രോജക്ടിലോ, ഗവണ്‍മെന്റ് പ്രോജക്ടിലോ പ്രവര്‍ത്തി പരിചയമുളളവര്‍ക്കും, Windows/Linux/MacOS എന്നിവയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്കും, ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവണ്യമുണ്ടായിരിക്കണം. ജില്ലയില്‍ എവിടെയും യാത്രചെയ്ത് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. 30 വയസ് വരെയുളളവര്‍ക്ക് അപേക്ഷിയ്ക്കാം. അപേക്ഷ സമര്‍പ്പിയ്ക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://idukki.nic.in/en/notice_category/announcements/ എന്ന വെബ് സൈറ്റിലോ, 04862 232215, 232209 എന്ന നമ്പറിലോ ബന്ധപ്പെടാം. വെബ് സൈറ്റ് വഴി നേരിട്ടോ അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍കോഡ്- 685603 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കുകയോ, നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം. അവസാന തിയതി ഫെബ്രുവരി 20-ന് വൈകുന്നേരം 4 മണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+