Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ, ഓഫീസ് അസിസ്റ്റന്റ് : തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 25ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12.

job

ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്.
സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.

ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2021 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.

സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്. വിശദ വിവരങ്ങൾ www.cybersri.org യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ [email protected] ലേക്കോ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രോജക്ട്, സി- ഡിറ്റ് , ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ 22നകം അയയ്ക്കണം. ഫോൺ: 9895478273, 9895788334.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+